കോവിഡ്, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യു.എന്‍
കോവിഡ് രോഗത്തെ തുടര്‍ന്ന് ലോകം കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാവുകയെന്നും യു.എന്‍ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്...

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍. ലോകരാജ്യങ്ങള്‍ വലിയ തോതില്‍ ലോക്ഡൗണ്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും കോവിഡ് മരണങ്ങള്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യു.എന്‍ തലവന്റെ പ്രഖ്യാപനം. ലോകമാകെ 8.73 ലക്ഷം പേരിലേക്ക് പടര്‍ന്നുപിടിച്ച കോവിഡ് 19 ബാധിച്ച് 43000ത്തിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കോവിഡ് രോഗത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതാവസ്ഥ ലോകത്തിന്റെ സമാധാനം കെടുത്തുകയാണ്. കോവിഡ് രോഗത്തെ തുടര്‍ന്ന് ലോകം കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാവുകയെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറാസ് പറഞ്ഞു. രോഗത്തിനൊപ്പം അസ്ഥിരതയും സംഘര്‍ഷങ്ങളും അശാന്തിയുമാണ് ലോകമാകെ പടരുന്നത്. അതുകൊണ്ടുതന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകം ഇപ്പോള്‍ നേരിടുന്നതെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ये à¤à¥€ पà¥�ें- വരാനിരിക്കുന്നത് വേദനയുടെ രണ്ടാഴ്ച്ച, തുറന്നുപറഞ്ഞ് ട്രംപ്
ബുധനാഴ്ച്ച മാത്രം ലോകമാകെ കോവിഡ് ബാധിച്ച് നാലായിരത്തിലേറെ പേരാണ് മരിച്ചത്. ശനിയാഴ്ച്ച 2010ആയിരുന്നു മരണസംഖ്യ. ഓരോ മൂന്ന് ദിവസവും ഇരട്ടിക്കുന്നുവെന്ന കണക്കുകള്‍ ശരിവെക്കുന്നതാണ് ഈ കോവിഡ് രോഗത്തിന്റെ വ്യാപനം.
ലോകത്തെ പകുതിയിലേറെ ജനങ്ങളും സര്‍ക്കാരുകളുടെ വിവിധ ലോക്ഡൗണുകളുടെ ഭാഗമാണ്. നാല്‍പ്പതിനായിരം കടന്ന കോവിഡ് മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. അമേരിക്കയിലെ മരണ-രോഗ നിരക്കും ആശങ്ക ഉയര്‍ത്തിക്കൊണ്ട ഉയരുന്നുണ്ട്. ഏറ്റവും വേദനാജനകമായ രണ്ട് ആഴ്ച്ചകളാണ് വരാനിരിക്കുന്നതെന്ന് പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നിരുന്നു.
ये à¤à¥€ पà¥�ें- കൊറോണ വ്യാപനം തടഞ്ഞില്ലെങ്കില്‍ മരണം ദശലക്ഷങ്ങളാകുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍
ഈ ആഗോള പ്രതിസന്ധിയെ രാജ്യങ്ങള്‍ക്ക് ഒറ്റക്ക് നേരിടാനാകില്ലെന്നും കൂട്ടായ പരിശ്രമം മാത്രമേ ഫലം കാണൂ എന്നും യു.എന്‍ സെക്രട്ടറി ജനറല്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറക്കാനായി ദരിദ്ര- വികസ്വര രാജ്യങ്ങളെ സഹായിക്കാനായി യു.എന്‍ മുന്‍കയ്യെടുത്ത് ഫണ്ട് രൂപീകരിക്കുമെന്നും അന്റോണിയോ ഗുട്ടെറാസ് പറഞ്ഞു.
Adjust Story Font
16

