Quantcast

കോവിഡ്; ചൈനീസ് കണക്കുകള്‍ വ്യാജമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്

കോവിഡ് രോഗികളുടേയും മരണത്തിന്റേയും എണ്ണത്തില്‍ നിലവില്‍ ചൈനയേക്കാള്‍ മുന്നിലാണ് അമേരിക്ക. ഇത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ്...

MediaOne Logo

Web Desk

  • Published:

    2 April 2020 11:21 AM IST

കോവിഡ്; ചൈനീസ് കണക്കുകള്‍ വ്യാജമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്
X

ചൈന കോവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ മൂടിവെക്കുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ ചൈന പുറത്തുവിട്ട കണക്കുകള്‍ യാഥാര്‍ഥ്യവുമായി യോജിക്കുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചത് 3312 പേരാണ്. ആകെ 81000ത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

കോവിഡ് പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്നും ഇപ്പോള്‍ കാര്യമായ മരണങ്ങളോ പുതിയ കേസുകളോ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ല. ഡിസംബറിലാണ് ചൈനയില്‍ കോവിഡ് പൊട്ടിപുറപ്പെട്ടത്. നാല് മാസംകൊണ്ട് കോവിഡ് നിയന്ത്രിച്ചെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഇത് വിശ്വാസ്യയോഗ്യമല്ലെന്നല്ലാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ये भी पà¥�ें- വെറ്റ് മാര്‍ക്കറ്റുകള്‍ ചൈന വീണ്ടും തുറന്നു, വവ്വാലും ഈനാംപേച്ചിയും വില്‍പനക്ക്

കഴിഞ്ഞ ആഴ്ച്ചയില്‍ വൈറ്റ് ഹൗസില്‍ സമര്‍പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ചൈനയുടെ കോവിഡ് മരണങ്ങളുടേയും രോഗത്തിന്റേയും കണക്കുകള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊറോണ വൈറസ് കണക്കുകളില്‍ ചൈനയെ വിശ്വസിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

കോവിഡ് രോഗികളുടേയും മരണത്തിന്റേയും എണ്ണത്തില്‍ നിലവില്‍ ചൈനയേക്കാള്‍ മുന്നിലാണ് അമേരിക്ക. ഇത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗികളേയും മരണങ്ങളും കണക്കാക്കുന്നതിലെ മാനദണ്ഡങ്ങള്‍ ചൈന പലപ്പോഴും മാറ്റിയിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച എന്നാല്‍ വ്യക്തമായ ലക്ഷണങ്ങളില്ലാത്തവരെ രോഗികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന 20 ശതമാനം രോഗികളില്‍ മാത്രമേ രോഗം ഗുരുതരമാകാറുള്ളൂ.

ആദ്യം കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വുഹാനില്‍ നിന്നും ഒരാഴ്ച്ചയായി പുതിയ കേസുകളുടെ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴ്‌സ് തിങ്കളാഴ്ച്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചിതാഭസ്മം ശേഖരിക്കാനുള്ള 5000 ചെറുകുടങ്ങളാണ് ഒരൊറ്റ ശവസംസ്‌ക്കാരകേന്ദ്രത്തിലേക്ക് മാത്രമായി രണ്ട് ദിവസം കൊണ്ട് കൊണ്ടുപോയതെന്നാണ് പേരുവെളിപ്പെടുത്താത്ത ട്രക്ക് ഡ്രൈവറെ ഉദ്ധരിച്ച് സൗത്ത് ചൈന മൗണിംങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തത്. ഒരു ശവസംസ്‌കാര കേന്ദ്രത്തിന്റെ മുന്നില്‍ നിരത്തിവെച്ചിരിക്കുന്ന 3500 ചിതാഭസ്മ കുടങ്ങളുടെ ചിത്രം കെയ്ക്‌സിന്‍ മാഗസിന്‍ പുറത്തുവിട്ടിരുന്നു.

എല്ലാദിവസവും വുഹാനിലെ ശവസംസ്‌കാര കേന്ദ്രങ്ങളിലേക്ക് 3500 ചിതാഭസ്മ കുടങ്ങളെങ്കിലും എത്തുന്നുണ്ടെന്നാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടു ചെയ്തത്. എത്രത്തോളം മൂടിവെച്ചാലും വൈകാതെ ചൈനയിലെ യഥാര്‍ഥ കോവിഡ് മരണങ്ങളുടെ കണക്കുകള്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.

TAGS :

Next Story