Quantcast

ബി.സി.ജി നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ കോവിഡ് ബാധ കുറവ്, ഇന്ത്യക്ക് പ്രതീക്ഷ

ബി.സി.ജി വാക്‌സിന്‍ നിര്‍ബന്ധമല്ലാത്തതോ പിന്‍വലിച്ചതോ ആയ രാജ്യങ്ങളില്‍ മരണനിരക്ക് വളരെ കൂടുതലാണ്. ഇന്ത്യയില്‍ ബി.സി.ജി കുത്തിവെപ്പ് 1948 മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്...

MediaOne Logo

Web Desk

  • Published:

    2 April 2020 11:57 AM GMT

ബി.സി.ജി നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ കോവിഡ് ബാധ കുറവ്, ഇന്ത്യക്ക് പ്രതീക്ഷ
X

നിര്‍ബന്ധിതമായി ബി.സി.ജി കുത്തിവെപ്പ് എടുക്കുന്ന രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നുപിടിക്കുന്നില്ലെന്ന് പഠനഫലം. അമേരിക്ക, ഇറ്റലി, ബ്രസീല്‍, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കോവിഡ് വിവരങ്ങളെ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.

ബി.സി.ജി കുത്തിവെപ്പ് നിര്‍ബന്ധമല്ലാത്ത ഇറ്റലി, അമേരിക്ക, നെതര്‍ലണ്ട്‌സ് എന്നിവിടങ്ങളില്‍ കൊറോണ അതിവേഗത്തിലാണ് മരണം വിതക്കുന്നത്. അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 1.90ലക്ഷത്തിലേറെയും മരണം നാലായിരത്തിലേറെയുമാണ്. ഇറ്റലിയിലാകട്ടെ കോവിഡ് 1.05ലക്ഷത്തിലേറെ പേരിലെത്തുകയും 12000പേരുടെ ജീവനെടുക്കുകയും ചെയ്തു. നെതര്‍ലണ്ട്‌സില്‍ ആയിരം മരണങ്ങളും 12000 കോവിഡ് രോഗവുമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ये भी पà¥�ें- വെറ്റ് മാര്‍ക്കറ്റുകള്‍ ചൈന വീണ്ടും തുറന്നു, വവ്വാലും ഈനാംപേച്ചിയും വില്‍പനക്ക്

ഇന്ത്യയില്‍ 1948 മുതലാണ് ക്ഷയരോഗത്തിനെതിരായ ബി.സി.ജി വാക്‌സിന്‍ നല്‍കി തുടങ്ങിയത്. നമ്മുടെ രാജ്യത്ത് ഇപ്പോഴും ജനിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ആദ്യ കുത്തിവെപ്പുകളിലൊന്നാണ് ബി.സി.ജി. ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഉണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. ബാസിലെസ് കാല്‍മെറ്റെ ഗുവെരിന്‍ അഥവാ ബി.സി.ജി ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൊറോണക്കെതിരായ പ്രതിരോധകവചം ഒരുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ശാസ്ത്രജ്ഞരും.

എത്രത്തോളം നേരത്തെ ബി.സി.ജി കുത്തിവെപ്പ് നിര്‍ബന്ധിതമാക്കിയോ ആ രാജ്യങ്ങളിലാണ് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 1984 മുതല്‍ ബി.സി.ജി കുത്തിവെപ്പ് നിര്‍ബന്ധമാക്കിയ ഇറാനില്‍ ദശലക്ഷത്തിന് 19.7 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 1947 മുതല്‍ ബി.സി.ജി നിര്‍ബന്ധമാക്കിയ ജപ്പാനില്‍ ഇറാനേക്കാള്‍ നൂറിരട്ടി കുറവാണ് മരണ നിരക്ക്. ജപ്പാനില്‍ 0.28 മാത്രമാണ് കൊറോണയെ തുടര്‍ന്നുള്ള മരണ നിരക്ക്. 1920 മുതല്‍ ബി.സി.ജി കുത്തിവെപ്പെടുക്കുന്ന ബ്രസീലില്‍ പത്തു ലക്ഷം പേരില്‍ 0.0573 മാത്രമാണ് മരണനിരക്കെന്നും ഗവേഷകര്‍ പറയുന്നു.

ये भी पà¥�ें- രാജ്യത്ത് കോവിഡ് ബാധിതര്‍ 2000 കടന്നു; 61 മരണം

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളോടെ ക്ഷയ രോഗം ആഗോള തലത്തില്‍ തന്നെ വളരെ കുറഞ്ഞിരുന്നു. യൂറോപിലെ പല വികസിത രാജ്യങ്ങളും 1963നും 2010നും ഇടക്കുള്ള കാലയളവില്‍ ബി.സി.ജി കുത്തിവെപ്പ് നിര്‍ബന്ധമല്ലാതാക്കി. കണക്കുകള്‍ ലഭ്യമായ ലോകത്തെ 180 രാജ്യങ്ങളില്‍ 157 എണ്ണത്തിലാണ് നിലവില്‍ ബി.സി.ജി കുത്തിവെപ്പുള്ളത്.

അമേരിക്കയിലും ഇറ്റലിയിലും രോഗ സാധ്യതയുള്ളവര്‍ക്ക് മാത്രമേ ബി.സി.ജി നല്‍കാറുള്ളൂ. ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പലപ്പോഴായി ബി.സി.ജി കുത്തിവെപ്പ് നിര്‍ബന്ധമല്ലാതാക്കി മാറ്റിയിട്ടുണ്ട്. ചൈനയില്‍ 1976 മുതല്‍ ബി.സി.ജി കുത്തിവെപ്പ് നിര്‍ബന്ധമല്ലാതാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ബി.സി.ജി കുത്തിവെപ്പ് നിര്‍ബന്ധവുമാണ്.

ये भी पà¥�ें- ‘ആ സിക്‌സിന്റെ’ പെരുമ കേട്ട് കേട്ട് മടുത്തു... ഒടുവില്‍ ഗംഭീര്‍ പ്രതികരിച്ചു

ഇത് സംബന്ധിച്ച പ്രാഥമിക ഗവേഷണ റിപ്പോര്‍ട്ട് medrxiv.orgല്‍ വിശകലനത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ക്കും ക്ലിനിക്കല്‍ പരിശോധനകള്‍ക്കും ശേഷം മാത്രമേ ബി.സി.ജി കുത്തിവെപ്പ് കോവിഡിനെ പ്രതിരോധിക്കുമോ എന്ന് ഉറപ്പിക്കാനാകൂ.

TAGS :

Next Story