Quantcast

12 മില്യൺ ഡോളറിന്‍റെ ദുരിതാശ്വാസ ഭക്ഷ്യ ഫണ്ടുമായി ഹോളിവുഡ് താരം ലിയോനാഡോ ഡികാപ്രിയോ

‘അമേരിക്കൻ ഫുഡ് ഫണ്ട്’ എന്ന സംഘടനയുമായ് കൈ കോർത്ത് കൊണ്ടാണ് താരം ഫുഡ് റിലീഫ് ഫണ്ടെന്ന പേരില്‍ സഹായമെത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 April 2020 5:56 PM IST

12 മില്യൺ ഡോളറിന്‍റെ ദുരിതാശ്വാസ ഭക്ഷ്യ ഫണ്ടുമായി ഹോളിവുഡ് താരം ലിയോനാഡോ ഡികാപ്രിയോ
X

ലോകം മുഴുവന്‍ കോവിഡ് പകർച്ചവ്യാധികൾ നേരിടുന്നതിന്‍റെ ഭാഗമായി ലോക്ക്ഡൌണിലാണ്. ഭക്ഷണം പോലും ലഭിക്കാതെ പലരും വീടുകളിലും മറ്റിടങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന അവസ്ഥ ലോകമെമ്പാടും ആശങ്കകളുയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ആശ്വാസവുമായി ബോളിവുഡ് താരം ലിയോനാഡോ ഡികാപ്രിയോ. ‘അമേരിക്കൻ ഫുഡ് ഫണ്ട്’ എന്ന സംഘടനയുമായ് കൈ കോർത്ത് കൊണ്ടാണ് താരം ഫുഡ് റിലീഫ് ഫണ്ടെന്ന പേരില്‍ സഹായമെത്തിക്കുന്നത്. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

12 മില്യൺ ഡോളർ ഇതിനോടകം കണ്ടെത്താന്‍ സംഘടനക്ക് സാധിച്ചു. ഈ സംരംഭത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണ് ഡികാപ്രിയോ. വേൾഡ് സെൻട്രൽ കിച്ചൻ, ഫീഡിങ് അമേരിക്ക എന്നീ സംഘടനകളുമായി ചേർന്ന് കൊണ്ടാവും ഫുഡ് ഫണ്ടിന്റെ പ്രവർത്തനം. ആപ്പിളും ഫോർഡ് ഫൗണ്ടേഷനും ഈ സംരംഭത്തെ സഹായിക്കാൻ മുൻകൈ എടുത്തിട്ടുണ്ട്. അമേരിക്കൻ ടെലിവിഷൻ അവതാരകയും അഭിനേതാവുമായ ഓപ്ര വിൻഫ്രി ഈ സംരംഭത്തിലേക്ക് പത്ത് ദശലക്ഷം യു.എസ് ഡോളർ നൽകി കഴിഞ്ഞു. പ്രായമുള്ളവർ, നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ട്ടപെട്ടവർ, സ്കൂളുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തെ മാത്രം ആശ്രയിക്കുന്ന കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും സംഘടനയുടെ പ്രവര്‍ത്തനം.

കോവിഡ് വൈറസിന്‍റെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി യു.എസ് ഇപ്പോൾ മാറിയിരിക്കുകയാണ്, ആറായിരത്തിലധികം ആളുകളാണ് ഇതിനോടകം യു.എസില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഭവനരഹിതരായ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും തെരുവുകളിലാണ്.

TAGS :

Next Story