ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ പരിശോധന ഫലം നെഗറ്റീവ്; ക്വാറന്റൈന്‍ അവസാനിപ്പിച്ച് മെര്‍ക്കല്‍
ഇതേത്തുടര്‍ന്ന് ക്വാറന്റൈന്‍ അവസാനിപ്പിച്ച മെര്‍ക്കല്‍ വെള്ളിയാഴ്ച വീണ്ടും ചാന്‍സലറി പദവി ഏറ്റെടുത്തു

തന്നെ ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ പരിശോധന ഫാലം നെഗറ്റീവ്. ഇതേത്തുടര്‍ന്ന് ക്വാറന്റൈന്‍ അവസാനിപ്പിച്ച മെര്‍ക്കല്‍ വെള്ളിയാഴ്ച വീണ്ടും ചാന്‍സലറി പദവി ഏറ്റെടുത്തു.
മെര്‍ക്കലിന് മാര്‍ച്ച് 20ന് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചാന്‍സലര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. പിന്നീട് നടത്തിയ ടെസ്റ്റുകളിലെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നുവെന്ന് മെര്‍ക്കലിന്റെ വക്താവ് അറിയിച്ചു.
അതേസമയം മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ജര്‍മ്മനിയില്‍ കോവിഡ് മരണനിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ 84,794 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,107 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
Adjust Story Font
16

