Quantcast

ഒറ്റ ദിവസം മരിച്ചത് 932 പേര്‍; കോവിഡില്‍ ഞെട്ടിവിറച്ച് സ്പെയിന്‍

ഇറ്റലിക്ക് ശേഷം കോവിഡ് മരണ നിരക്ക് ഏറ്റവും കൂടിയ രാജ്യമാണ് സ്പെയിന്‍

MediaOne Logo

Web Desk

  • Published:

    3 April 2020 9:16 PM IST

ഒറ്റ ദിവസം മരിച്ചത് 932 പേര്‍; കോവിഡില്‍ ഞെട്ടിവിറച്ച് സ്പെയിന്‍
X

കോവിഡിനെ പിടിച്ചുകെട്ടാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് സ്പെയിന്‍. വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് 932 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്ച 950 പേരും മരിച്ചിരുന്നു.ഇതോടെ രാജ്യത്ത് കോവിഡ് മരണം 10,935 ആയി.

ഇറ്റലിക്ക് ശേഷം കോവിഡ് മരണ നിരക്ക് ഏറ്റവും കൂടിയ രാജ്യമാണ് സ്പെയിന്‍.1,17,710 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 30,513 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 6,400 ലധികം പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ലോകാരോഗ്യ സംഘടനയുടെ ദൈനംദിന റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പില്‍ 5,03,006 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ആഗോള കണക്കിന്റെ പകുതിയിലേറെ വരും. യൂറോപ്പില്‍ തന്നെ ഇതുവരെ 33,000 പേര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടിട്ടുണ്ട്.

അതേസമയം ലോകമെമ്പാടുമായി കോവിഡ് ബാധിച്ചവരുടെ എണ്ണം 1 മില്യണ്‍ കഴിഞ്ഞു. 54,150 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.

TAGS :

Next Story