കോവിഡിനെ നേരിടാന്‍ മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ ഭീഷണി
ഹൈഡ്രോക്‌സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഇത് ഒഴിവാക്കി അമേരിക്കക്ക് മരുന്ന് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി...

കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യ മരുന്നു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിയുമായി അമേരിക്കന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യ അമേരിക്കക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധത്തില്‍ ഇളവുവരുത്തണമെന്നും അമേരിക്കക്ക് കോവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നല്‍കണമെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആവശ്യം. ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ച് മണിക്കൂറുകള്‍ക്കകം അമേരിക്ക വന്‍ തോതില്‍ മരുന്നിന് ഓര്‍ഡര്‍ നല്‍കിയിരുന്നു.
ये à¤à¥€ पà¥�ें- പ്രധാനമന്ത്രി ഐ.സി.യുവില്‍, ബ്രിട്ടീഷ് പത്രങ്ങളുടെ ഒന്നാം പേജ് ഇങ്ങനെ
'ഇന്ത്യയുമായി അമേരിക്കക്ക് മികച്ച ബന്ധമാണുള്ളത്. അതാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അത്ഭുതമെന്നേ പറയാനുള്ളൂ. ഞായറാഴ്ച്ച ഞാന്‍ അദ്ദേഹവുമായി(മോദി) ഫോണില്‍ സംസാരിച്ചു. മരുന്ന് നല്‍കില്ലെന്നാണെങ്കില്‍ അക്കാര്യം നേരിട്ട് പറയണം. അങ്ങനെയാണെങ്കില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടി വരും' എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരെ ഉപയോഗിക്കാമെന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ഇതൊന്നും കണക്കാക്കാതെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരെ പ്രയോഗിക്കാമെന്നാണ് ട്രംപിന്റെ ഉപദേശം. അമേരിക്ക മാത്രമല്ല ശ്രീലങ്കയും നേപാളും അടക്കമുള്ള നിരവധി രാജ്യങ്ങളും ഇതേ മരുന്ന് കയറ്റി അയക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16

