കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുമെന്ന് ഇന്ത്യ
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ തയ്യാറായില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം...

കോവിഡ് 19 രൂക്ഷമായി ബാധിച്ച വിദേശ രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുകള്‍ കയറ്റി അയക്കുമെന്ന് ഇന്ത്യ. കോവിഡിനെ നേരിടാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കക്ക് നല്‍കിയില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. കഴിഞ്ഞ മാസം അവസാനത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.
കോവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിലേക്കും മരുന്നിന് ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങളിലേക്കും ഹൈഡ്രോക്‌സിക്ലോറോക്വിനും പാരസെറ്റമോളും അടക്കമുള്ള മരുന്നുകള്‍ കയറ്റി അയക്കുമെന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യത്വം പരിഗണിച്ച് സാധ്യമായ അളവിലാണ് മരുന്ന് നല്‍കുകയെന്നും ഈ വിഷയം രാഷ്ട്രീയ വത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ये à¤à¥€ पà¥�ें- ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയ ഒരാള്‍ മരിച്ചു
തിങ്കളാഴ്ച്ച വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞത്. അമേരിക്കക്കുവേണ്ടി കയറ്റുമതി നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നതായും ട്രംപ് പറഞ്ഞിരുന്നു.
ये à¤à¥€ पà¥�ें- കോവിഡിനെ നേരിടാന്‍ മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ ഭീഷണി
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരെ ഫലപ്രദമാണെന്ന് ഇപ്പോഴും പൂര്‍ണ്ണമായും തെളിഞ്ഞിട്ടില്ല. എന്നാല്‍ മലേറിയക്കെതിരായ ഈ മരുന്ന് കോവിഡിനെതിരെ ഉപയോഗിക്കാമെന്ന അഭിപ്രായക്കാരനാണ് അമേരിക്കന്‍ പ്രസിഡന്റ്. അമേരിക്ക മാത്രമല്ല അയല്‍ രാജ്യങ്ങളായ നേപാളും ശ്രീലങ്കയും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
Adjust Story Font
16

