ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട്
ഡബ്യുഎച്ച്ഒയുടെ പ്രധാന സാമ്പത്തിക സ്രോതസ് അമേരിക്കയാണ്. എന്നിട്ടും ചൈനീസ് കേന്ദ്രീകൃത പ്രവര്‍ത്തനം നടത്തുന്നു. ഇത് ശരിയല്ലെന്നും ട്രംപ്

ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. കോവിഡ് പ്രതിരോധ നടപടികളില്‍ ചൈനയോട് ഡബ്യൂഎച്ച്ഒക്ക് പക്ഷപാതമുണ്ടെന്ന് ട്രംപ് ആരോപിച്ചു.
അതേസമയം അമേരിക്കയില്‍ കോവിഡ് ബാധ ഇനിയും നിയന്ത്രണവിധേയമായില്ല. രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. അതിവേഗമാണ് മരണസംഖ്യ 12000 കടന്നത്. ഇന്നലെ മരിച്ചവരില്‍ 5 മലയാളികളും ഉള്‍പ്പെടുന്നു. രോഗ ബാധിതരുടെ എണ്ണം നാല് ലക്ഷവും കടന്നു.
നിലവിലെ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും കോവിഡിനെ നിയന്ത്രണവിധേമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയെ കൂടി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നത് അമേരിക്ക നിര്‍ത്താന്‍ പോകുകയാണെന്ന് ട്രംപ് പറഞ്ഞു. കോവിഡ് വിഷയത്തില്‍ ചൈനയോട് പക്ഷപാതിത്വം കാണിക്കുന്നു.
ട്വിറ്ററിലൂടെയും ട്രംപ് ലോകാരോഗ്യ സംഘടനക്കെതിരെ വിമര്‍ശനമുന്നയിച്ചു. ഡബ്യുഎച്ച്ഒയുടെ പ്രധാന സാമ്പത്തിക സ്രോതസ് അമേരിക്കയാണ്. എന്നിട്ടും ചൈനീസ് കേന്ദ്രീകൃത പ്രവര്‍ത്തനം നടത്തുന്നു. ഇത് ശരിയല്ലെന്നും ട്രംപ് കുറിച്ചു. കഴിഞ്ഞ ദിവസം മരുന്ന് കയറ്റുമതി പുനഃപ്പരിശോധിക്കണമെന്ന് ഇന്ത്യയെയും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ये à¤à¥€ पà¥�ें- കോവിഡിനെ നേരിടാന്‍ മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ ഭീഷണി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തോട് അടുക്കുകയാണ്. മരണം 82000 കടന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍ തന്നെ തുടരുകയാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി വുഹാനില്‍ ലോക്ക്ഡൌണ്‍ സമ്പൂര്‍ണമായി പിന്‍വലിച്ചു.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് സ്പെയിനിലാണ്. രോഗികളുടെ എണ്ണം അവിടെ ഒന്നരലക്ഷത്തോട് അടുക്കുകയാണ്. മരണം 14000 കടന്നു.
ഇറ്റലിയില്‍ പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറയുകയാണ്. ഇന്നലെ 3000 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മനിയില്‍ ഇന്നലെ റിപോര്‍ട്ട് ചെയ്തത് നാലായിരത്തിലധികം പുതിയ രോഗികളാണ്. 200 ലേറെ മരണങ്ങളും.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടാകാന്‍ സാധ്യതയുള്ള രാജ്യം യു.കെയായിരിക്കുമെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നു. 55000 രോഗികളില്‍ 6150 പേര്‍ യു.കെയില്‍ മരിച്ചു. 11 ശതമാനത്തിനും മുകളിലാണ് മരണനിരക്ക്. ബ്രിട്ടീഷ് പ്രധാനമന്ത്രി രണ്ടുദിവസമായി ഐസിയുവില്‍ തന്നെ തുടരുകയാണ്. ബോറിസിന്റെ നില തൃപ്തികരമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.
ये à¤à¥€ पà¥�ें- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില തൃപ്തികരം
ഇറാനില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ ലോക്ക്ഡൌണ്‍ പൂര്‍ണമായും പിന്‍വലിച്ചു. 76 ദിവസം നീണ്ട അടച്ചുപൂട്ടലാണ് വുഹാനില്‍ അവസാനിപ്പിച്ചത്. റോഡ്-റെയില്‍ ഗതാഗതം അവിടെ സാധാരണ രീതിയിലായി. ഇന്നു മാത്രം 200 വിമാന സര്‍വീസുകള്‍ വുഹാനില്‍ നിന്ന് പുനരാരംഭിച്ചു.
ये à¤à¥€ पà¥�ें- 76 ദിവസത്തിന് ശേഷം വുഹാനിലെ ലോക്ഡൗണ്‍ നീക്കി
Adjust Story Font
16

