യൂറോപ്യന്‍ പാര്‍ലമെന്‍റ് ആസ്ഥാനം താല്‍ക്കാലിക കോവിഡ് പരീക്ഷണ കേന്ദ്രമാക്കുന്നു
‘ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ നഗരത്തിന്‍റെയും പൗരന്മാരോടെയും ഒപ്പം നില്‍ക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു’. പ്രസിഡന്‍റ് ഡേവിഡ് സസ്സോളി ട്വീറ്റ് ചെയ്തു.

കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള യൂറോപ്യന്‍ പാര്‍ലമെന്‍റ് ആസ്ഥാനം താല്‍ക്കാലികമായി കോവിഡ് 19 പരീക്ഷണ കേന്ദ്രമായി ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ഡേവിഡ് സസ്സോളി അറിയിച്ചു. ‘സെപ്റ്റംബര്‍ വരെ പരിമിതമായ പാര്‍ലെമന്‍റ് യോഗങ്ങളേ ഉണ്ടാകുകയുള്ളൂവെന്നും ബ്രസല്‍സിലെ താല്‍ക്കാലിക മന്ദിരത്തിലോ ഓണ്‍ലൈന്‍ വഴിയോ പരിമിതമായ സെഷനുകള്‍ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു
‘ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ നഗരത്തിന്‍റെയും പൗരന്മാരോടെയും ഒപ്പം നില്‍ക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു', സസ്സോളി ട്വീറ്റ് ചെയ്തു. രോഗികള്‍ക്കായി കിടക്കകളും കൺസൾട്ടേഷനുള്ള സ്ഥലവും ഉള്‍പ്പെടുന്ന ഒരു പരീക്ഷണ കേന്ദ്രമായി ഉപയോഗിക്കാൻ പാര്‍ലമെന്‍റ് ആസ്ഥാനത്തിന്റെ ഒരു ഭാഗം സൌകര്യപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സ്റ്റാഫുകളുടെ യാത്രക്കായി വാഹന സൌകര്യങ്ങളും പാർലമെന്റ് തന്നെ ഒരുക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കാണിക്കേണ്ട പരസ്പര സഹായത്തിന്റെ പ്രതീകം കൂടിയാണ് ഈ തീരുമാനമെന്ന് സ്ട്രാസ്ബർഗ് മേയർ റോളണ്ട് റൈസ് ട്വിറ്ററില്‍ കുറിച്ചു.
Adjust Story Font
16

