Quantcast

നവജാത ശിശുക്കളെ കോവിഡില്‍ നിന്നും സംരക്ഷിക്കാന്‍ ഫേസ് ഷീല്‍ഡുകളുണ്ടാക്കി ബാങ്കോക്കിലെ ആശുപത്രികള്‍

ഫേസ് ഷീല്‍ഡുകള്‍ അണിഞ്ഞ നവജാതശിശുക്കളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങാണ്

MediaOne Logo

Web Desk

  • Published:

    9 April 2020 1:40 PM IST

നവജാത ശിശുക്കളെ കോവിഡില്‍ നിന്നും സംരക്ഷിക്കാന്‍ ഫേസ് ഷീല്‍ഡുകളുണ്ടാക്കി ബാങ്കോക്കിലെ ആശുപത്രികള്‍
X

നവജാതശിശുക്കളെ കോവിഡ് 19നില്‍ നിന്നും രക്ഷിക്കാന്‍ ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് ബാങ്കോക്കിലെ ആശുപത്രികള്‍. ഫേസ് ഷീല്‍ഡുകള്‍ അണിഞ്ഞ നവജാതശിശുക്കളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങാണ്. സെന്‍ട്രല്‍ തായ്‍ലാന്‍റിലെ പൌലോ ആശുപത്രിയിലെ നഴ്സാണ് ഫോട്ടോ എടുത്തത്.

ചെറിയ പുതപ്പുകളില്‍ പൊതിഞ്ഞ കുഞ്ഞുങ്ങളുടെ മുഖം ഷീല്‍ഡുകള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായപ്പോള്‍ ലോകത്ത് എല്ലായിടത്തും ഇത് പരീക്ഷിക്കണമെന്ന നിര്‍ദ്ദേശങ്ങളും വന്നിരുന്നു. ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും കോവിഡ് വലിയ ഭീതിയാണ് ഉണര്‍ത്തിയത്. ഗര്‍ഭിണികളെ കൂടുതല്‍ നല്ല രീതിയില്‍ പരിചരിക്കണമെന്ന് ലോകത്താകമാനമുള്ള ആരോഗ്യ പ്രവര്‍ത്തകരും പറഞ്ഞിരുന്നു.

അമ്മയില്‍ നിന്നും നവജാതശിശുക്കളിലേക്ക് കോവിഡ് പകരുമോ എന്നതിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ, കോവിഡ് ബാധിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

TAGS :

Next Story