കോവിഡില്‍ പ്രതിസന്ധിയിലായ പൗരന്മാര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ചെയ്യുന്ന 13 രാജ്യങ്ങള്‍
ഡെന്മാര്‍ക്ക്, നെതര്‍ലന്റ്, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, ജര്‍മ്മനി, ഇറ്റലി, ബെല്‍ജിയം, ദക്ഷിണ കൊറിയ, അയര്‍ലണ്ട്, മലേഷ്യ, ആസ്‌ട്രേലിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ജോലിയും വരുമാനവും നിലക്കുകയോ വെട്ടിക്കുറക്കപ്പെടുകയോ ചെയ്ത് നിത്യജീവിതത്തിലെ ചിലവുകള്‍ക്ക് പോലും വഴി കണ്ടെത്താനാകാതെ വലയുന്നവര്‍ നിരവധിയാണ്. തങ്ങളുടെ പൗരന്മാരുടെ പ്രതിസന്ധി കുറക്കാനുള്ള നിരവധി പദ്ധതികളാണ് ലോകരാജ്യങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ചില രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയാണ് ഏറ്റവും രൂക്ഷമായി കോവിഡ് പ്രതിസന്ധി ബാധിച്ചത്. പല കച്ചവടസ്ഥാപനങ്ങളും ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയിടേണ്ടി വന്നതോടെ നിരവധി കുടുംബങ്ങളുടെ വരുമാനവും നിലച്ചു. കോവിഡ് പ്രതിസന്ധി തരണം ചെയ്യാനായി പൗരന്മാര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പുവരുത്താന്‍ സഹായധനം നല്‍കുന്ന പദ്ധതികള്‍ നിരവധി രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള 13 രാജ്യങ്ങളിലെ പദ്ധതികളെക്കുറിച്ച് അറിയാം.
ये à¤à¥€ पà¥�ें- മറ്റു ജീവനക്കാരുടെ ശമ്പളം കുറയാതിരിക്കാന്‍ പ്രതിഫലം വെട്ടിക്കുറച്ച് റയല്‍ മാഡ്രിഡ് താരങ്ങള്‍
ഡെന്മാര്‍ക്ക്
മാര്‍ച്ച് പകുതിയോടെ തന്നെ കോവിഡ് സമാശ്വാസ പദ്ധതി പ്രഖ്യാപിച്ച രാജ്യമാണ് ഡെന്മാര്‍ക്ക്. ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 13 ആഴ്ച്ച വരെ സര്‍ക്കാര്‍ 75% ശമ്പളം നല്‍കുമെന്നാണ് ഡെന്മാര്‍ക്ക് അറിയിച്ചിരിക്കുന്നത്. ഡെന്മാര്‍ക്കിന്റെ ആകെ ജി.ഡി.പിയുടെ 13 ശതമാനം വരെ ഇതിനായി നീക്കിവെക്കേണ്ടി വരും.
നെതര്‍ലന്റ്
തൊഴിലാളികള്‍ക്ക് 90 ശതമാനം വരെ ശമ്പളം നല്‍കുന്ന പദ്ധതി നെതര്‍ലന്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 20 ശതമാനം വരെ വരുമാനത്തില്‍ കുറവു വന്ന കമ്പനികള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം. മൂന്ന് മാസം വരെയാണ് തൊഴിലാളികളുടെ വരുമാന നഷ്ടം നെതര്‍ലാന്റ് സര്‍ക്കാര്‍ പരിഹരിക്കുക.
ബ്രിട്ടന്‍
സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ 80 ശതമാനം വരെ വഹിക്കുമെന്ന പ്രഖ്യാപനമാണ് ബ്രിട്ടന്‍ നടത്തിയിട്ടുള്ളത്. പ്രതിമാസം പരമാവധി 3000 ഡോളര്‍ വരെയാണ് സഹായധനമായി ലഭിക്കുക. പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബുകള്‍ പോലും ഈ കോവിഡ് സഹായ പദ്ധതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉപയോഗിക്കുന്നതായി വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് മറ്റു ധനസഹായങ്ങളും ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാന്‍സ്
1600 ഡോളര്‍ വരെയാണ് ഫ്രാന്‍സില്‍ കോവിഡ് സാമ്പത്തിക സഹായമായി ലഭിക്കുക. ഏതാണ്ട് ആറ് ലക്ഷം പൗരന്മാര്‍ക്ക് വരെ ഈ സഹായം ലഭിക്കും. കോവിഡ് പ്രതിസന്ധിയില്‍ 70 ശതമാനം വരെ വരുമാന നഷ്ടമുണ്ടായവര്‍ക്ക് ഈ പദ്ധതിക്ക് അപേക്ഷിക്കാമെന്നാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തത്. തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ 50 ബില്യണ്‍ ഡോളറിന്റെ പദ്ധതിയും ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജര്‍മ്മനി
രാജ്യത്തെ 16 സംസ്ഥാനങ്ങളും ചെറുകിട സ്ഥാപനങ്ങളേയും സ്വയം തൊഴില്‍ ചെയ്യുന്നവരേയും സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഏകീകൃതഫണ്ടില്‍ നിന്നും ജര്‍മ്മനി പ്രഖ്യാപിച്ച കൊറോണ വൈറസ് പാക്കേജില്‍ നിന്നുമാണ് ഇതിനുള്ള പണം കണ്ടെത്തുക. ഒന്നര ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ये à¤à¥€ पà¥�ें- ട്രംപ് ഇന്ത്യയില്‍ നിന്ന് ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ? ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍
ഇറ്റലി
തൊഴിലാളികള്‍ക്ക് 650 ഡോളര്‍ വരെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് ഇറ്റലി പ്രഖ്യാപിച്ചത്. ഇതിനായി തയ്യാറാക്കിയ വെബ്‌സൈറ്റ് ട്രാഫിക്ക് കൂടിയതിനെ തുടര്‍ന്ന് തകര്‍ന്നതും വാര്‍ത്തയായിരുന്നു. കോവിഡ് ഏറ്റവും കുടുതല്‍ നാശം വിതച്ച ലോകരാജ്യങ്ങളിലൊന്നാണ് ഇറ്റലി.
അമേരിക്ക
സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പ്രത്യേക പാക്കേജ് പ്രകാരം 1200 ഡോളര്‍ വരെയാണ് അമേരിക്കയില്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് ലഭിക്കുക. തൊഴിലില്ലാത്തവര്‍ക്കുള്ള ആനുകൂല്യവും ചേര്‍ത്തുള്ള തുകയാണിത്.
ബെല്‍ജിയം
ബെല്‍ജിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ സമാശ്വാസ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴില്‍ നിര്‍ത്തേണ്ടി വരികയോ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും തൊഴില്‍ തടസപ്പെടുകയോ ചെയ്തവര്‍ക്കാണ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക.
ദക്ഷിണകൊറിയ
ചൈനക്ക് പുറത്തേക്ക് ആദ്യം കോവിഡ് വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ദക്ഷിണകൊറിയ. സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികളുടെ ശമ്പളത്തിന്റെ 70 ശതമാനം വരെ സര്‍ക്കാര്‍ നല്‍കുമെന്നാണ് ദക്ഷിണകൊറിയ പ്രഖ്യാപിച്ചിട്ടുള്ളത്.
മലേഷ്യ
നിശ്ചിത മേഖലകളിലെ തൊഴിലാളികള്‍ക്കാണ് മലേഷ്യ നേരിട്ടുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ബസ്- ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഗൈഡുകള്‍, കുടിയേറ്റ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മലേഷ്യയിലെ കൊറോണ വൈറസ് പാക്കേജ് അനുസരിച്ച് പണം ലഭിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അയര്‍ലണ്ട്
പ്രതിവാര സാമ്പത്തിക സഹായ പദ്ധതിയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. മൂന്ന് ദിവസം കൊണ്ട് ഈ പദ്ധതിയുടെ ആനൂകൂല്യത്തിന് 58,000 പേരാണ് അയര്‍ലണ്ടില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ആസ്ട്രേലിയ
60 ലക്ഷത്തോളം പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുള്ള രാജ്യമാണ് ആസ്‌ട്രേലിയ. 750 ഡോളര്‍ വീതമാകും നല്‍കുക. തങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പണം കുത്തിവെക്കുകയാണ് ഈപദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഗാര്‍ഡിയനോട് വ്യക്തമാക്കിയത്.
സ്‌പെയിന്‍
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പൗരന്മാര്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി ഞായറാഴ്ച്ചയാണ് സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എത്ര തുകയാണ് കൈമാറുകയെന്നോ എപ്പോള്‍ മുതല്‍ പദ്ധതി ആരംഭിക്കുമെന്നോ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Adjust Story Font
16

