Quantcast

ഇറ്റലിയിൽ കൊറോണക്കെതിരായ പോരാട്ടത്തിന്റെ മുന്നിൽ നിന്ന ഫലസ്തീനി ഡോക്ടർ കോവിഡിനു മുന്നിൽ കീഴടങ്ങി

ആരോഗ്യപ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുന്ന തൊനാര നഗരത്തിലേക്ക് ഫെബ്രുവരിയിലാണ് സേവനത്തിനായി ഡോ. നബീൽ എത്തുന്നത്.

MediaOne Logo

  • Published:

    9 April 2020 2:04 PM IST

ഇറ്റലിയിൽ കൊറോണക്കെതിരായ പോരാട്ടത്തിന്റെ മുന്നിൽ നിന്ന ഫലസ്തീനി ഡോക്ടർ കോവിഡിനു മുന്നിൽ കീഴടങ്ങി
X

കൊറോണ വൈറസ് വൻനാശം വിതച്ച ഇറ്റലിയിൽ ആരോഗ്യപ്രവർത്തനത്തിനു മുന്നിൽ നിന്ന ഫലസ്തീനി ഡോക്ടർ നബീർ ഖൈർ അന്തരിച്ചു. ഇറ്റാലിയൻ നഗരമായ കാലിയാരിയിൽ കോവിഡ് 19 ബാധിച്ചായിരുന്നു 62-കാരനായ നബീലിന്റെ അന്ത്യം. ഫെബ്രുവരിയിൽ ഇറ്റലിയിലെ തൊനാര നഗരത്തിലെത്തിയ അദ്ദേഹത്തിന് മാർച്ചിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇറ്റാലിയൻ ദ്വീപപ്രവിശ്യയായ സാർദിനിയക്കും ഫലസ്തീനുമിടയിൽ പ്രവർത്തിക്കുന്ന പോണ്ടി നോൻ മുറി സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു ഡോ. നബീൽ ഖൈർ. 'സംഗീതം, സംസ്‌കാരം, സ്‌പോർട്‌സ് തുടങ്ങിയ സാർവലൗകിക ഭാഷകളിലൂടെ സാർദിനിയക്കും ഫലസ്തീനുമിടയിൽ പാലം തീർക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് പോണ്ടി നോൻ മുറി. സംഘടനയുടെ പ്രവർത്തന ഫലമായി ഫലസ്തീനിൽ നിന്നുള്ള വനിതകൾ അടക്കമുള്ള നിരവധി അത്‌ലറ്റുകൾ ഇറ്റലിയിലെത്തുകയും വിവിധ കായികപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുന്ന തൊനാര നഗരത്തിലേക്ക് ഫെബ്രുവരിയിലാണ് സേവനത്തിനായി ഡോ. നബീൽ എത്തുന്നത്. അദ്ദേഹത്തിന്റെ സേവനം തൊനാര നിവാസികൾക്ക് ഏറെ ഉപകാരപ്രദമായെന്ന് ടൗൺ മേയർ ഫ്‌ളാവിയ ജിയോവാന പറഞ്ഞു. ഡോ. നബീലിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും ഫലസ്തീനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും പോണ്ടി നോൻ മുറി ഫേസ്ബുക്കിൽ കുറിച്ചു.

Ci sono notizie che non vi avremmo mai voluto dare, come questa. Il nostro amico Nabeel non c'è più. Rimangono però...

Posted by Ponti non Muri on Wednesday, April 8, 2020

'നമ്മുടെ സുഹൃത്ത് നബീൽ പോയി. എങ്കിലും അദ്ദേഹത്തിന്റെ ആഴമുള്ള ശബ്ദത്തിന്റെയും ഉത്സാഹത്തിന്റെയും ചിരിയുടെയും പുഞ്ചിരിയുടെയും ഓർമകൾ നമ്മിൽ എല്ലാ കാലത്തേക്കുമായി നിലനിൽക്കും. പ്രത്യേകിച്ചും, സ്വന്തം മാതൃരാജ്യത്തെപ്പറ്റി സംസാരിക്കുമ്പോൾ അഭിമാനത്താൽ നിറഞ്ഞിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ. നമ്മൾ ഇപ്പോൾ ദുഃഖിതരും സംസാരിക്കാൻ ശേഷിയില്ലാത്തവരുമാണ്. എങ്കിലും നമ്മൾ വാഗ്ദാനം പാലിക്കും. ഓരോ ദിവസവും നമ്മൾ ഫലസ്തീനെപ്പറ്റി സംസാരിച്ചുകൊണ്ടേയിരിക്കും, സ്വതന്ത്ര ഫലസ്തീനെപ്പറ്റി.'
പോണ്ടി നോന്‍ മുറി

ये भी पà¥�ें- കോവിഡ് 19: അവഗണനയിലും അടിച്ചമർത്തലിലും വീർപ്പുമുട്ടി ഫലസ്തീനി ജനത

Next Story