മൂന്നാഴ്ച്ചക്കിടെ അമേരിക്കയില്‍ തൊഴിലില്ലാതായത് ഒന്നര കോടി പേര്‍ക്ക്
കോവിഡ് രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധി അമേരിക്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ആശങ്ക ധനകാര്യ വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്...

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്കയില്‍ തൊഴിലില്ലാതാവുന്നവരുടെ എണ്ണം കുത്തനെ കൂടുന്നു. മൂന്നാഴ്ച്ചക്കിടെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. തുടര്‍ച്ചയായി രണ്ട് ആഴ്ച്ചകളില്‍ അറുപത് ലക്ഷത്തിലേറെ പേരാണ് തൊഴിലില്ലാത്തവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇത് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കാണ്.
ഏപ്രില്‍ പൂര്‍ത്തിയാകുമ്പോള്‍ അമേരിക്കയിലെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം രണ്ട് കോടി കവിയുമെന്നാണ് അമേരിക്കന്‍ തൊഴില്‍ വകുപ്പ് തന്നെ പുറത്തുവിട്ട കണക്കുകളിലുള്ളത്. ഇത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ എത്തിക്കുകയെന്ന ആശങ്ക നിലവിലുണ്ട്. മാര്‍ച്ചില്‍ മാത്രം ഏഴ് ലക്ഷത്തിലേറെ പേര്‍ക്കാണ് സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ജോലി ഇല്ലാതായത്. 2010ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇത്രയേറെ പേര്‍ക്ക് ചുരുങ്ങിയ കാലത്തില്‍ ജോലി നഷ്ടപ്പെടുന്നത് ആദ്യമായാണ്.
ये à¤à¥€ पà¥�ें- കോവിഡ്: അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷിച്ചത് 66.48 ലക്ഷം പേര്‍
ഏപ്രില്‍ നാലിന് അവസാനിച്ച ആഴ്ച്ചയില്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചത് 66 ലക്ഷംപേരാണ്. മുന്‍ ആഴ്ച്ചയില്‍ 68.67 ലക്ഷം പേരായിരുന്നു കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയത്. ഇതോടെ മാര്‍ച്ച് 21ന് ശേഷം അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവരുടെ എണ്ണം 1.5കോടിയായി.
2020 ജനുവരിയില്‍ 385 ഡോളറാണ്(ഏകദേശം 29,000 രൂപ) അമേരിക്കയിലെ ദേശീയ പ്രതിവാര തൊഴിലില്ലായ്മ വേതനം. ഓരോ സംസ്ഥാനത്തിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. മിസിസിപ്പിയില്‍ ആഴ്ച്ചയില്‍ 213 ഡോളറാണെങ്കില്‍ മസാച്ചുസെറ്റ്‌സില്‍ 546 ഡോളറാണ്. നിലവിലെ കോവിഡ് പ്രത്യേക പാക്കേജ് അനുസരിച്ച് തൊഴിലില്ലാത്തയാള്‍ക്ക് പരമാവധി 39 ആഴ്ച്ച(ഏതാണ്ട് 10 മാസം) ഈ തുക ലഭിക്കും.
ये à¤à¥€ पà¥�ें- ‘അദ്ദേഹം മഹാന്‍’: മരുന്ന് കയറ്റുമതിയെ അംഗീകരിച്ചതിന് മോദിയെ പ്രശംസിച്ച് ട്രംപ്
ദിവസങ്ങള്‍ക്ക് മുമ്പാണ് കൊറോണ വൈറസ് എയ്ഡ്, റിലീഫ്, ആന്റ് എകൊണോമിക് സെക്യൂരിറ്റി(CARES) ആക്ട് അമേരിക്ക പാസാക്കിയത്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമാകുന്നവര്‍ക്ക് നിശ്ചിത തുക നല്‍കാന്‍ ഈ നിയമം അനുശാസിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ തൊഴിലില്ലായ്മ വേതനത്തിന് പുറമേ ഓരോരുത്തര്‍ക്കും ആഴ്ച്ചയില്‍ 600 ഡോളര്‍ വീതം CARES നിയമം വഴി ലഭിക്കും. മാര്‍ച്ച് 27 മുതല്‍ ആരംഭിച്ച ഈ തുകയുടെ വിതരണം ജൂലൈ 31വരെയാണ് തുടരുക. ഇതും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ പൊടുന്നനെ വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
മാര്‍ച്ച് 27ന് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നല്‍കുന്ന ഒരാള്‍ക്ക് പ്രതിവാരം 190 ഡോളറും(ദേശീയ ശരാശരിയുടെ പകുതി) CARES വഴിയുള്ള 600 ഡോളറും ലഭിക്കും. ഇതോടെ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെടുന്ന അമേരിക്കക്കാരന് തൊഴിലില്ലായ്മ ആനുകൂല്യം വഴി പ്രതിവാരം ഏതാണ്ട് 790 ഡോളറാണ്(ഏതാണ്ട് 60,000 രൂപ) ലഭിക്കുക. പരമാവധി നാല് മാസംവരെയോ ജൂലൈ 31 വരെയോ ഈ അധിക ആനുകൂല്യം ലഭിക്കും. ആകെ തൊഴിലില്ലായ്മ വേതനം നല്‍കുന്ന 39 ആഴ്ച്ചയില്‍ ബാക്കിയുള്ള ആഴ്ച്ചകളില്‍ 190 ഡോളറുമാണ് തൊഴിലില്ലായ്മ വേതനമായി അമേരിക്കയില്‍ ലഭിക്കുക.
Adjust Story Font
16

