Quantcast

ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും മാറ്റി

വാര്‍ഡിലേക്ക് മാറ്റിയെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്...

MediaOne Logo

Web Desk

  • Published:

    10 April 2020 9:04 AM IST

ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും മാറ്റി
X

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ടോടെ ഐ.സി.യുവില്‍ നിന്നും മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ये भी पà¥�ें- കോവിഡിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില ഗുരുതരം; ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി

വാര്‍ഡിലേക്ക് മാറ്റിയെങ്കിലും തുടര്‍ന്നും ഡോക്ടര്‍മാരുടെ സൂഷ്മ നിരീക്ഷണത്തിലാകും ബ്രിട്ടീഷ് പ്രധാനമന്ത്രി. കോവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷമായിരുന്നു ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആവശ്യമെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യം വേഗത്തില്‍ ഉറപ്പിക്കാനാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നായിരുന്നു വിശദീകരണം.

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയത് വളരെ നല്ല വാര്‍ത്തയാണെന്നും അദ്ദേഹം ഉടന്‍ സുഖംപ്രാപിക്കട്ടെയെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടി വന്നെങ്കിലും വെന്റിലേറ്റര്‍ അദ്ദേഹത്തിന് ഉപയോഗിക്കേണ്ടി വന്നില്ലെന്നാണ് കാബിനറ്റ് ഓഫിസ് മന്ത്രി മൈക്കല്‍ ഗവ് അറിയിച്ചത്. ബോറിസിന്റെ അഭാവത്തില്‍ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിന് ഭരണ ചുമതല കൈമാറിയിരുന്നു.

TAGS :

Next Story