Quantcast

കോവിഡ് ബാധിച്ച് ഇറ്റലിയില്‍ ജീവന്‍ നഷ്ടമായത് നൂറ് ഡോക്ടര്‍മാര്‍ക്ക്

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മാസ്‌ക് അടക്കമുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളില്ലാതെ ചികിത്സിച്ചതോടെയാണ് ഡോക്ടര്‍മാരുടെ കോവിഡ് മരണം വര്‍ധിപ്പിച്ചതെന്ന ആരോപണമുണ്ട്...

MediaOne Logo

  • Published:

    10 April 2020 5:12 PM IST

കോവിഡ് ബാധിച്ച് ഇറ്റലിയില്‍ ജീവന്‍ നഷ്ടമായത് നൂറ് ഡോക്ടര്‍മാര്‍ക്ക്
X

ഇറ്റലിയില്‍ കോവിഡ് ബാധിച്ച് ഇതുവരെ നൂറ് ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് വെളിപ്പെടുത്തല്‍. ഇറ്റലിയിലെ FNOMCeO ഹെല്‍ത്ത് അസോസിയേഷനാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ രാജ്യം ഇറ്റലിയാണ്.

'കോവിഡ് 19 ബാധിച്ച് മരിച്ച ഇറ്റലിയിലെ ഡോക്ടര്‍മാരുടെ എണ്ണം നൂറിലെത്തി. ഇത് പറയുമ്പോള്‍ പോലും അത് ഒരുപക്ഷേ 101 ആയിട്ടുണ്ടാകാം' എന്നാണ് FNOMCeO ഹെല്‍ത്ത് അസോസിയേഷന്‍ വക്താവ് എ.എഫ്.പിയോട് പറഞ്ഞത്. കോവിഡ് രോഗബാധ രൂക്ഷമായതോടെ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ഇറ്റാലിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത്തരത്തില്‍ വീണ്ടും ജോലിക്കെത്തിയ വിരമിച്ച ഡോക്ടര്‍മാര്‍ അടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ये भी पà¥�ें- ‘ധൈര്യവും പ്രതീക്ഷയുമാണ് തന്നെ മുന്നോട്ട് നയിച്ചത്’ ഇറ്റലിയില്‍ കോവിഡ് രോഗവിമുക്തി നേടി 103 വയസുകാരി

ഇറ്റാലിയന്‍ മാധ്യമങ്ങളുടെ കണക്കുകള്‍ അനുസരിച്ച് കോവിഡ് ബാധിച്ച് 30 നേഴ്‌സുമാര്‍ക്കും നേഴ്‌സിംങ് അസിസ്റ്റന്റുകള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മാസ്‌ക് അടക്കമുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളില്ലാതെ ചികിത്സിച്ചതോടെയാണ് ഡോക്ടര്‍മാരുടെ കോവിഡ് മരണം വര്‍ധിപ്പിച്ചതെന്ന ആരോപണമുണ്ട്.

ഇറ്റലിയില്‍ ആകെ കോവിഡ് ബാധിച്ചവരില്‍ പത്ത് ശതമാനവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കാണെന്നും FNOMCeO ഹെല്‍ത്ത് അസോസിയേഷന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഇതുവരെ ഇറ്റലിയില്‍ 1.43 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18279 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

TAGS :

Next Story