കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും കൊറോണ വൈറസ് ഉണ്ടാകാന്‍ സാധ്യത; മുന്നറിയിപ്പുമായി ഗവേഷകര്‍
ആശങ്ക പടര്‍ത്തി കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ആശങ്കയുണ്ടാക്കുന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍

ലോകമാകെ നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ പിടിച്ചുകെട്ടാനാകാതെ വലഞ്ഞുകൊണ്ടിരിക്കുകയാണ് ലോകരാജ്യങ്ങള്‍. മരണം ഒരു ലക്ഷം കവിഞ്ഞിട്ടും കൃത്യമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ പോലും ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. ആശങ്ക പടര്‍ത്തി കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ആശങ്കയുണ്ടാക്കുന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. കോവിഡ് ടെസ്റ്റ് നെഗറ്റീവായവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണുകളും പല നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അവസാനിപ്പിക്കാന്‍ പല രാജ്യങ്ങളും തീരുമാനിച്ചിരിക്കുമ്പോഴാണ് ഗവേഷകര്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പി.സി.ആര്‍ ( പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ ) ടെസ്റ്റാണ് രോഗ പരിശോധനയ്ക്ക് നിലവില്‍ ഉപയോഗിക്കുന്ന രീതി. എന്നാല്‍ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് മിനസോട്ട മയോ ക്ലിനിക്കിലെ ഡിസീസ് സ്‌പെഷ്യലിസ്റ്റ് പ്രിയ സമ്പത്കുമാര്‍ എ.എഫ്.പിയോട് പറഞ്ഞു.
സാമ്പിൾ ശേഖരിക്കുന്ന സമയത്ത് എത്രത്തോളം വൈറസ് രോഗിയുടെ ശരീരത്തിൽ ഉണ്ട്, സാമ്പിൾ ശേഖരിച്ചതിലെ കൃത്യത, സാമ്പിൾ ശേഖരിച്ചതിന് ശേഷം എത്ര സമയത്തിന് ശേഷമാണ് പരിശോധന നടന്നത് തുടങ്ങിയ കാര്യങ്ങൾ രോഗ നിർണയത്തെ സ്വാധീനിക്കും.
കൊവിഡ്19 ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്തിട്ട് നാല് മാസം മാത്രമേ ആയിട്ടുള്ളു. അതിനാൽ ടെസ്റ്റിന്റെ വിശ്വാസ്യതയെപ്പറ്റി പ്രാഥമികമായ വിവരങ്ങൾ മാത്രമേയുള്ളുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ചൈനയില്‍ നിന്നുള്ള ആദ്യകാല റിപ്പോര്‍ട്ടുകള്‍ ഈ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ലോകത്ത് നിരവധി കമ്പനികള്‍ പരിശോധനാ കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിലൂടെ ലഭിക്കുന്ന ഫലങ്ങളും വ്യത്യസ്തങ്ങളാണ്. അതിനാല്‍ ഒറ്റ പരിശോധനയിലൂടെ കോവിഡ് പോസിറ്റീവാണ് നെഗറ്റീവാണോ എന്ന് സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടാണ്. തെറ്റായ നെഗറ്റീവ് ഫലം ആണ് ലഭിക്കുന്നതെങ്കില്‍ അത് കൂടുതല്‍ അപകട സാധ്യതയുണ്ടാക്കുന്നതായും സമ്പത് കുമാറിന്റെ പ്രബന്ധത്തില്‍ പറയുന്നു.
“കാലിഫോർണിയയിൽ, 2020 മെയ് പകുതിയോടെ കൊറോണ വൈറസ് ബാധ 50 ശതമാനം കവിയുമെന്ന് പ്രിയ പറഞ്ഞു. 40 ദശലക്ഷം ആളുകളില്‍ ഒരു ശതമാനം പേരില്‍ പരീക്ഷിച്ചാല്‍ പോലും 20,000 തെറ്റായ-നെഗറ്റീവ് ഫലങ്ങൾ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

