കോവിഡ് 19; ലോകത്ത് മരണസംഖ്യ ഒരു ലക്ഷത്തി പതിനായിരം കടന്നു
കോവിഡ് രോഗബാധയുടെ പീക്ക് പിരീഡിലുടെ കടന്നുപോകുന്ന അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1830 പേര്‍ മരിച്ചു

കോവിഡില്‍ മരണസംഖ്യ ഒരു ലക്ഷത്തി പതിനായിരം കടന്നു. ഇന്നലെ 1830 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യയില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു.
കോവിഡ് രോഗബാധയുടെ പീക്ക് പിരീഡിലുടെ കടന്നുപോകുന്ന അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1830 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 20580 എത്തിയതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നിലവില്‍ അമേരിക്കയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം ഇന്ന് 783 പേര് മരിച്ചു. കോവിഡ് ബാധിച്ച് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. പൂര്‍ണ ആരോഗ്യവാനാകുന്നത് വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.
അതേസമയം യൂറോപ്പില്‍ ഏറ്റവും കുടുതല്‍ മരണം സംഭവിക്കുക ബ്രിട്ടനിലായിരിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. മരണസംഖ്യ 9875 എത്തിയ ബ്രിട്ടണില്‍ 24 മണിക്കൂറിനിടെ 917 പേരാണ് മരിച്ചത്. കോവിഡിനെ നേരിടാന്‍ യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസികളെ പൂര്‍ണമായും ഒഴിവാക്കിയാണ് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ നടന്നത്.
Adjust Story Font
16

