Quantcast

കോവിഡ് 19: കൂടുതല്‍ മരണം അമേരിക്കയില്‍, ഇരുപതിനായിരത്തിലേറെ പേര്‍ മരിച്ചു 

കോവിഡ് മരണത്തില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് അമേരിക്ക. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തോടടുക്കുന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുളള ഏക രാജ്യമാണ് അമേരിക്ക

MediaOne Logo

Web Desk

  • Published:

    12 April 2020 6:27 AM IST

കോവിഡ് 19: കൂടുതല്‍ മരണം അമേരിക്കയില്‍,  ഇരുപതിനായിരത്തിലേറെ പേര്‍ മരിച്ചു 
X

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി എണ്ണായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ ഇതുവരെ ഇരുപതിനായിരത്തിലേറെ പേര്‍ മരിച്ചു. അമേരിക്കയില്‍ കോവിഡ് ബാധിതര്‍ അഞ്ചര ലക്ഷത്തോട് അടുക്കുന്നു.

ലോകത്ത് കോവിഡ് മരണത്തില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് അമേരിക്ക. രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിലെത്തിയതോടെ അമേരിക്ക ആശങ്കയുടെ മുള്‍മുനയിലാണ്. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തോടടുക്കുകയാണ്. ലോകത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുളള ഒരേയൊരു രാജ്യമാണ് അമേരിക്ക.

അമേരിക്കയ്ക്ക് പുറമെ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെയും കോവിഡ് വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. സ്പെയിനില്‍ രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം കവിഞ്ഞു. സ്പെയിനില്‍ മാത്രം മരണസംഖ്യ 16000 പിന്നിട്ടു. ഇറ്റലിയിലും സ്ഥിതി സങ്കീര്‍ണമാണ്. മരണ സംഖ്യ 19,000 ഉയര്‍ന്നത് ആശങ്കകള്‍ക്ക് ആഴം കൂട്ടുന്നു. ഫ്രാന്‍സിലും ജര്‍മനിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇരു രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. ചൈനയില്‍ മരണസംഖ്യയില്‍ കുറവുണ്ടെങ്കിലും രാജ്യം കനത്ത ജാഗ്രതയിലാണ്.

TAGS :

Next Story