വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ ആസ്ത്രേലിയ സര്‍ക്കാരിന്‍റെ നിര്‍ദേശം; മലയാളികള്‍ ദുരിതത്തില്‍
സ്വന്തം പൌരന്‍മാരെ മാത്രമെ പരിഗണിക്കൂവെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ പ്രതിസന്ധിയിലായി.

പാര്‍ട്ട് ടൈം ജോലിയില്ലാതായ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ ആസ്ത്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടെ മലയാളി വിദ്യാര്‍ഥികളടക്കം ദുരിതത്തിലായി. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണിവര്‍.
മലയാളികളടക്കം ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ആസ്ത്രേലിയയില്‍ പഠിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ട് ടൈം ജോലി ഇല്ലാതായ വിദേശികള്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ആസ്ത്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. സ്വന്തം പൌരന്‍മാരെ മാത്രമെ പരിഗണിക്കൂവെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ പ്രതിസന്ധിയിലായി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പലരും ഇപ്പോള്‍ കഴിയുന്നത്.
Next Story
Adjust Story Font
16

