കോവിഡ് രോഗികളില്‍ ന്യൂയോര്‍ക്ക് നഗരം ബ്രിട്ടനേയും ചൈനയേയും മറികടന്നു
ബ്രിട്ടനില്‍ 85,208 പേരിലും ചൈനയില്‍ 83,134പേരിലും ഇറാനില്‍ 71,686 പേരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്...

അമേരിക്കയുടെ കൊറോണ വൈറസ് വ്യാപനത്തിന്റെ ആസ്ഥാനമായി മാറിയിരിക്കുകയാണ് ന്യൂയോര്‍ക്ക് നഗരം. ഇവിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ബ്രിട്ടനിലേയും ചൈനയിലേയും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഈ അമേരിക്കന്‍ നഗരത്തില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍.
ഞായറാഴ്ച്ച മാത്രം ന്യൂയോര്‍ക്ക് നഗരത്തില്‍ 5695 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 1,04,410ആയി കുതിച്ചുയര്‍ന്നു. ഇതില്‍ 27676 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 6898 പേരാണ്.
ये à¤à¥€ पà¥�ें- കോവിഡ് മരണം ഒരു ലക്ഷത്തി പതിനാലായിരം കവിഞ്ഞു; അമേരിക്കയില്‍ മാത്രം ഇരുപത്തിരണ്ടായിരത്തിലധികം മരണം
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് യു.കെയിലും ചൈനയിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുണ്ട്. ബ്രിട്ടനില്‍ 85,208 പേരിലും ചൈനയില്‍ 83,134പേരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വന്‍ പ്രതിസന്ധി സൃഷ്ടിച്ച മറ്റൊരു ഏഷ്യന്‍ രാജ്യമായ ഇറാനില്‍ 71,686 കോവിഡ് രോഗികളുണ്ട്.
ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ 1.89 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് രോഗം വന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9385ആണ്. ഇവിടെ 24 മണിക്കൂറിനിടെ മരിച്ചത് 758 പേരാണ്. അത്യധികം വിഷമം പിടിച്ച ആഴ്ച്ചയാണ് കഴിഞ്ഞുപോയതെന്നാണ് ഞായറാഴ്ച്ച മാധ്യമങ്ങളോട് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ പറഞ്ഞത്.
അമേരിക്കയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5.50 ലക്ഷത്തിലേറെയാണ്. മരണസംഖ്യ 22000 ത്തിലേറെയാവുകയും ചെയ്തു. ലോകത്താകെ 18 ലക്ഷത്തിലധിം പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1.14 ലക്ഷത്തിലേറെയാണ് കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവര്‍.
Adjust Story Font
16

