Quantcast

ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന് ബി.ബി.സി

കോവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരുടെ പോലും കോവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് ഇന്ത്യയിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നത്...

MediaOne Logo

  • Published:

    15 April 2020 1:21 PM IST

ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന് ബി.ബി.സി
X

ഇന്ത്യയിലെ കോവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകളില്‍ അവിശ്വാസം രേഖപ്പെടുത്തി അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത രണ്ട് ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ബി.ബി.സിയുടെ ഇന്ത്യന്‍ പ്രതിനിധി യോഗിത ലിമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പരിശോധന നടത്താതെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്നാണ് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11000ത്തിലേറെയും മരണം 370ലേറെയുമായതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യാഥാര്‍ഥ്യം ഇതിന്റെ പലമടങ്ങ് കൂടുതലാണെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങളോടെ ശ്വാസകോശ അസുഖങ്ങള്‍ ബാധിച്ച് ആറ് പേര്‍ താന്‍ ജോലിയെടുക്കുന്ന ആശുപത്രിയില്‍ മരിച്ചെന്നാണ് പേര് വെളിപ്പെടുത്താത്ത മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ബി.ബി.സിയോട് പറഞ്ഞത്. ഇത്തരത്തില്‍ കോവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരിലോ അവരുടെ ബന്ധുക്കളിലോ പരിശോധനകള്‍ നടത്തുന്നില്ലെന്ന വെളിപ്പെടുത്തലും ഡോക്ടര്‍ നടത്തി. പരിശോധന കിറ്റുകളുടെ ക്ഷാമമാണ് ഇത്തരം തീരുമാനങ്ങളുടെ ന്യായീകരണമായി ഡോക്ടര്‍ പറയുന്നത്.

ये भी पà¥�ें- ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം അമേരിക്ക നിര്‍‌ത്തലാക്കി

ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ഡോക്ടറുടെ വെളിപ്പെടുത്തലും ബി.ബി.സിയുടെ വീഡിയോ റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ പോലും പരിശോധിക്കുന്നില്ലെന്നും ഇവര്‍ക്ക് രോഗമുണ്ടെങ്കില്‍ നിരവധി പേരിലേക്ക് പടരാമെന്നുമാണ് പേര് വെളിപ്പെടുത്താത്ത വനിതാ ഡോക്ടര്‍ പറയുന്നത്. വ്യക്തിപരമായി ഡോക്ടറെന്ന നിലയില്‍ വലിയ ആശങ്കയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയില്ലെന്നും ബി.ബി.സി റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ആഴ്ച്ചയായി ലോക്ഡൗണിലായിരുന്ന ഇന്ത്യ ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഇത് രോഗവ്യാപനം തടയാന്‍ സഹായിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിപുലമായ കോവിഡ് പരിശോധനകളും ക്വാറന്റെയ്ന്‍ നടപടികളുമില്ലാതെ ലോക്ഡൗണ്‍ കൊണ്ട് മാത്രം ഫലമില്ലെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

TAGS :

Next Story