കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; മരണം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ ആറര ലക്ഷത്തിനടുത്ത ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം ഇരുപത്തി എണ്ണായിരത്തിലധികം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കോവിഡ് ബാധിച്ച് ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തി നാനൂറിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ ആറര ലക്ഷത്തിനടുത്ത ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം ഇരുപത്തി എണ്ണായിരത്തിലധികം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം 1438 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ മൊത്തം മരണം പതിനേഴായിരം കടന്നു .ഇറ്റലിയിലെ മരണസംഖ്യ 21,000 പിന്നിട്ടു. സ്പെയ്നില്‍ കോവിഡ് ബാധിച്ച് മരിച്ചത് 18,500ലധികം പേരാണ്. സ്പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്.
ഇതിനിടെ ലോകാരോഗ്യ സംഘടനക്ക് നല്‍കിവന്ന ധനസഹായം തല്‍ക്കാലികമായി നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. ജര്‍മനിയില്‍ ആഞ്ജലേയ മെര്‍ക്കല്‍ ലോക്ഡൌണ്‍ ഇളവ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. മെയ് നാലിനകം സ്കൂളുകളടക്കം തുറക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ജര്‍മനിയില്‍ ഇതുവരെ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തിലധികം ആളുകള്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം ആളുകള്‍ രോഗം ബാധിച്ച് മരിച്ചു. ആറ് ലക്ഷത്തിനോടടുത്ത ആളുകള്‍ക്ക് ഇതുവരെ ലോകത്ത് കോവിഡ് രോഗം ഭേദമായി.
Adjust Story Font
16

