കോവിഡിന്റെ ഏറ്റവും മോശം കാലം പിന്നിട്ടു, അമേരിക്ക വൈകാതെ തുറക്കുമെന്ന് ട്രംപ്
ഈ മാസം അവസാനത്തോടെ ചിലസംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ സാധ്യമാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു...

കോവിഡ് 19 രോഗത്തിന്റെ ഏറ്റവും മോശം കാലം അമേരിക്ക പിന്നിട്ടെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ മാസം അവസാനത്തോടെ ചില സംസ്ഥാനങ്ങളില്‍ ഇളവുകള്‍ നല്‍കാനാകുമെന്നും സമ്പദ്‌വ്യവസ്ഥ തുറക്കാനാകുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. വൈറ്റ് ഹൗസിലെ പ്രതിദിന കോവിഡ് വാര്‍ത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുമായി ചര്‍ച്ച ചെയ്തശേഷം ഇന്ന് അറിയിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. 6.38 ലക്ഷത്തിലേറെ പേരിലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണം 30800ലേറെയാവുകയും ചെയ്തു.
ये à¤à¥€ पà¥�ें- കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; മരണം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം
അമേരിക്കയില്‍ ഇത്രയേറെ പേര്‍ കോവിഡ് ബാധിച്ച് മരിച്ചതെങ്ങനെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റു രാജ്യങ്ങള്‍ കൃത്യമായ കണക്കുകളല്ല പുറത്തുവിടുന്നതെന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. ചൈനയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യത്തിലെ വിമര്‍ശം.
ലോക്ഡൗണില്‍ മെയ് ഒന്നിന് കാര്യമായ ഇളവുകള്‍പ്രഖ്യാപിക്കാനാകുമെന്നാണ് നേരത്തെ ട്രംപ് സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ പല സംസ്ഥാനങ്ങളിലും ഇളുവകള്‍ സാധ്യമാണെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.
വേഗത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ ട്രംപിന് നേരിടേണ്ടി വന്നു. രാജ്യം അടച്ചിട്ടാലും മരണങ്ങള്‍ സംഭവിക്കുമെന്നായിരുന്നു ഇതിനുള്ള ട്രംപിന്റെ മറുപടി. ലോക്ഡൗണിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് ജോലി നഷ്ടമായത്.
പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നത് കണക്ടികട്ട്, മേരിലാന്റ്, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. 'നമ്മള്‍ വേഗത്തില്‍ സാധാരണ നിലയിലാകും. എന്നാല്‍ 'പുതിയ സാധാരണ നില'യാകും അത്' എന്നാണ് കണക്ടികട്ട് മേയര്‍ പറഞ്ഞത്.
Adjust Story Font
16

