ചൈനയില്‍ 44% കോവിഡ് ബാധിതര്‍ക്കും രോഗം പകര്‍ന്നത് ലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ നിന്ന്
പൊതുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ പരിശോധനാ രീതിയെ പോലും ചോദ്യം ചെയ്യുന്നതാണ് ഈ പഠനഫലം...

രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ നിന്നാണ് 44 ശതമാനം പേരിലേക്ക് കോവിഡ് രോഗം പകര്‍ന്നതെന്ന് ചൈനയില്‍ നിന്ന് പഠനം. പൊതുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ പരിശോധനാ രീതിയെ പോലും ചോദ്യം ചെയ്യുന്നതാണ് പുതിയ പഠനഫലം. നാച്ചുര്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് രോഗബാധിതനായ ഒരാള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ത്തുന്നുവെന്നതാണ് പഠനം പറയുന്നത്. ഗ്വാങ്‌സു മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഹോങ്കോങ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ ഗ്വാന്‍ങ്‌സു ഇംഗ്ലീഷ് പീപ്പിള്‍സ് ആശുപത്രിയിലെ 94 കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണ്ണായ വിവരങ്ങളുള്ളത്.
ये à¤à¥€ पà¥�ें- കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു; മരണം ഒരു ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം
പഠനത്തിന്റെ ഭാഗമായി രോഗികളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവങ്ങളെടുത്ത് പരിശോധിച്ചപ്പോള്‍ വൈറസിന്റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ കണ്ടത് ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പോ ലക്ഷണങ്ങള്‍കാണിച്ചു തുടങ്ങുന്ന സമയത്തോ ആയിരുന്നു. 44 ശതമാനം രോഗികള്‍ക്കെങ്കിലും രോഗം പകര്‍ന്നത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗിയില്‍ നിന്നായിരുന്നെന്നും പഠനം പറയുന്നു. സിംഗപൂരിലും ടിയാന്‍ജിനിലും നടത്തിയ സമാനമായ പഠനങ്ങളില്‍ യഥാക്രമം 48%വും 62%വുമായിരുന്നു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളില്‍ നിന്നും രോഗം പകര്‍ന്നവരുടെ നിരക്ക്.
കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാത്രമാണ് ഇന്ത്യയില്‍ കോവിഡ് പരിശോധനക്ക് വിധേയരാക്കുന്നത്. നേരത്തെ ശ്വാസകോശ രോഗമുള്ള 5911 പേരില്‍ ഐ.സി.എം.ആര്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ 104 പേര്‍ക്ക്(1.8%) രോഗം ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 40 കേസുകള്‍ നേരത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 36 ജില്ലകളില്‍ നിന്നുള്ളതായിരുന്നു.
Adjust Story Font
16

