അഭിപ്രായ വ്യത്യാസം: കോവിഡ് ദുരന്തത്തിനിടെ ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്റ്
ഡോക്ടര്‍ കൂടിയായ ആരോഗ്യമന്ത്രി ലൂയിസ് മന്‍ഡേറ്റ കര്‍ശന മുന്‍കരുതലുകള്‍ക്ക് വേണ്ടി വാദിച്ചപ്പോള്‍ ബ്രസീല്‍ പ്രസിഡന്റ് തുടക്കം മുതല്‍ കോവിഡിനെ 'ചെറു പനി'യോടാണ് താരതമ്യപ്പെടുത്തിയിരുന്നത്...

കൊറോണ വൈറസിനെ നേരിടുന്നതിലെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോ. ഡോക്ടര്‍ കൂടിയായ ആരോഗ്യമന്ത്രി ലൂയിസ് മന്‍ഡേറ്റയെയാണ് തീവ്ര വലതുപക്ഷക്കാരനായി വിശേഷിപ്പിക്കപ്പെടുന്ന ബോല്‍സനാരോ പുറത്താക്കിയത്. ആരോഗ്യമന്ത്രിയും പ്രസിഡന്റും തമ്മില്‍ കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ നടപടികളെ ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സമൂഹവ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്ക വിലക്കും ലോക്ഡൗണും കര്‍ശനമാക്കണമെന്നുമാണ് മന്‍ഡേറ്റ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി ചേര്‍ന്ന് ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനും മന്‍ഡേറ്റ മുന്‍കയ്യെടുത്തിരുന്നു. ആരോഗ്യമന്ത്രിയുടെ നടപടികള്‍ക്ക് ബ്രസീലില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു.
ബ്രസീല്‍ ആരോഗ്യമന്ത്രി മന്‍ഡേറ്റ എന്നാല്‍ മന്‍ഡേറ്റയുടെ അഭിപ്രായത്തോട് വിരുദ്ധമായിരുന്നു ബ്രസീല്‍ പ്രസിഡന്റിന്റെ നിലപാടുകള്‍. സാധാരണ പനിയാണ് കോവിഡെന്നും പ്രതിരോധശേഷി കൂടുതലുള്ള ബ്രസീലുകാര്‍ക്ക് ഇതെല്ലാം നിസാരമാണെന്നുമൊക്കെയായിരുന്നു ബോല്‍സനാരോ നിലപാടെടുത്തത്.
സ്ഥാനമൊഴിയാനുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക നിര്‍ദേശം ലഭിച്ചതായി മന്‍ഡേറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്കൊപ്പം ജോലിയെടുത്ത സംഘത്തിലുള്ളവര്‍ക്ക് നന്ദി പറഞ്ഞ മന്‍ഡേറ്റ തന്റെ പിന്‍ഗാമിക്ക് വിജയം ആശംസിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിലെ അതിനിര്‍ണ്ണായക ഘട്ടത്തിലാണ് ബ്രസീല്‍ ആരോഗ്യ മന്ത്രിയെ പുറത്താക്കിയതെങ്കിലും പകരക്കാരനെ തീരുമാനിച്ചിട്ടില്ല.
ये à¤à¥€ पà¥�ें- ‘ഹനുമാന്‍ മൃതസജ്ഞീവനി കൊണ്ടുവന്നത് പോലെ’ രാമായണം ഉദ്ധരിച്ച് ഇന്ത്യയോട് മരുന്ന് അഭ്യര്‍ഥനയുമായി ബൊല്‍സനാരോ
ഇരുപത് കോടിയിലേറെ ജനസംഖ്യയുള്ള ബ്രസീല്‍ വലിയ തോതില്‍ കോവിഡ് 19 ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ്. ഇതുവരെ 30000ത്തിലേറെ പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,950ലേറെ ബ്രസീലുകാര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്.
Adjust Story Font
16

