അധികൃതര്‍ പിഴവ് തിരുത്തി, വുഹാനിലെ കോവിഡ് മരണം 50% കൂടി
3869 പേരാണ് പുതിയ കണക്കുകള്‍ പ്രകാരം വുഹാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഒറ്റയടിക്ക് മരിച്ചവരുടെ എണ്ണത്തില്‍ 1290 പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്...

കോവിഡ് 19 രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ അധികൃതര്‍ പിഴവ് തിരുത്തിയതോടെ കോവിഡ് മരണത്തില്‍ വന്‍ വര്‍ധനവ്. വെള്ളിയാഴ്ച്ച വുഹാന്‍ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3869 പേരാണ് ഇവിടെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. നേരത്തെയുള്ള മരണസംഖ്യയെ അപേക്ഷിച്ച് 1290 എണ്ണത്തിന്റെ വര്‍ധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
വുഹാനില്‍ കോവിഡ് ബാധിച്ച ആകെ രോഗികളുടെ എണ്ണത്തിലും 325 എണ്ണത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതോടെ വുഹാനില്‍ കോവിഡ് ബാധിച്ചവരുടെ ഔദ്യോഗിക എണ്ണം 50333 ആയി ഉയര്‍ന്നു. മരണത്തില്‍ ഉണ്ടായ കുത്തനെയുള്ള വര്‍ധനവിന് അധികൃതര്‍ വിശദീകരണം നല്‍കുന്നുമുണ്ട്.
ये à¤à¥€ पà¥�ें- ചൈനയില്‍ 44% കോവിഡ് ബാധിതര്‍ക്കും രോഗം പകര്‍ന്നത് ലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ നിന്ന്
നേരത്തെ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നതെന്നും ഇപ്പോള്‍ വീടുകളില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ കൂടി ഉള്‍പ്പെടുത്തിയെന്നുമാണ് വിശദീകരണം. കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വുഹാനിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞ് വന്‍ വെല്ലുവിളി നേരിട്ടിരുന്നു.
ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞതോടെ പലയിടത്തും പുതിയ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതായി. ഇതോടെയാണ് വീടുകളിലേക്ക് പരിചരണം പലര്‍ക്കും ഒതുക്കേണ്ടി വന്നത്. പലരും വിവരം കൈമാറാന്‍ വൈകിയതും കണക്കില്‍ കുറവുണ്ടാക്കിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
Adjust Story Font
16

