കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു; മരണം ഒരു ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം
കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ മാത്രം 6,900ലേറെ മരണങ്ങളാണ് സംഭവിച്ചത്. രോഗബാധിതരില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ഇന്നലെയും രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചു

ലോകത്ത് കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തി നാല്‍പ്പതി അയ്യായിരം പിന്നിട്ടു. അമേരിക്കയില്‍ ഇന്നലെ മാത്രം 2,137 മരണം. ഇതുവരെ ഇരുപത്തി ഒന്ന് ലക്ഷത്തി എഴുപത്തി ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ മാത്രം 6,900ലേറെ മരണങ്ങളാണ് സംഭവിച്ചത്. രോഗബാധിതരില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ഇന്നലെയും രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ മരണ നിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും ബ്രിട്ടനിലും ബെല്‍ജിയത്തിലും മാറ്റങ്ങളില്ല. അമേരിക്കയെ കൂടാതെ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.
അതേസമയം പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും 1.8 ട്രില്ലന്‍ ഡോളറിന്റെ അധിക ദുരിതാശ്വാസനിധി വര്‍ധിപ്പിച്ചുമാണ് അമേരിക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കൂടുതല്‍ രാജ്യങ്ങള്‍ ലോക്ക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

