Quantcast

അമേരിക്കയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4,591 പേര്‍

കോവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം 24 മണിക്കൂര്‍ സമയത്തില്‍ ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്...

MediaOne Logo

  • Published:

    17 April 2020 12:48 PM IST

അമേരിക്കയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4,591 പേര്‍
X

അമേരിക്കയിലെ കോവിഡ് രോഗികളുടെ മരണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 4591 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇത് ലോകത്ത് തന്നെ ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണങ്ങളാണിണ്. ബുധനാഴ്ച്ച രാത്രി മുതല്‍ വ്യാഴാഴ്ച്ച രാത്രി 8.30വരെയുള്ള സമയത്താണ് ഇത്രയും മരണം റിപ്പോര്‍ട്ടു ചെയ്‌തെന്ന് ജോണ്‍ ഹോപിന്‍സ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.

ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,000കടന്നു. 6.76 ലക്ഷത്തിലേറെ പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 56000ത്തോളംപേര്‍ക്കാണ് കോവിഡ് രോഗം മാറിയത്. കോവിഡ് 19 ബാധിച്ച് മരണപ്പെട്ടതെന്ന് 'സംശയിക്കുന്ന' കേസുകള്‍ കൂടി ഉള്‍പെടുത്തിയതോടെയാണ് മരണത്തില്‍ കുതിച്ചുചാട്ടമുണ്ടായതെന്നാണ് വിശദീകരണം.

ये भी पà¥�ें- അധികൃതര്‍ പിഴവ് തിരുത്തി, വുഹാനിലെ കോവിഡ് മരണം 50% കൂടി

ഈ ആഴ്ച്ചയില്‍ കോവിഡ് ബാധിച്ചാകാം മരണമെന്ന് കരുതുന്ന 3778 കേസുകള്‍ കൂടി കൊറോണ മരണങ്ങളുെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ന്യൂയോര്‍ക്ക് സിറ്റി അറിയിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത് അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 22170 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍, അമേരിക്കയുടെ ജനസംഖ്യയുടെ അഞ്ചിലൊന്ന് മാത്രമേ ഇറ്റലിയിലുള്ളൂ.

കോവിഡ് വ്യാപനത്തില്‍ അമേരിക്കയിലെ പ്രധാന കേന്ദ്രമായി മാറിയ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം 14,000ത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ തന്നെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 11,400ലേറെ പേര്‍ മരിച്ചിരുന്നു. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ന്യൂയോര്‍ക്ക് സിറ്റിയേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ये भी पà¥�ें- കോവിഡിന്റെ ഏറ്റവും മോശം കാലം പിന്നിട്ടു, അമേരിക്ക വൈകാതെ തുറക്കുമെന്ന് ട്രംപ്

അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുമ്പോഴും അമേരിക്ക തിരിച്ചുവരികയാണെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും അമേരിക്കന്‍ വിപണി വേഗംതന്നെ തുറക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ അവകാശവാദം.

TAGS :

Next Story