എല്ലാ പൗരന്മാര്‍ക്കും ഒരു ലക്ഷം യെന്‍ ധനസഹായം പ്രഖ്യാപിച്ച് ജപ്പാന്‍
പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം വ്യക്തികള്‍ക്ക് കൈമാറുമെന്നും ജാപ്പനീസ് പ്രധാനമന്ത്രി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു...

രാജ്യത്തെ ഓരോ പൗരന്മാര്‍ക്ക് ഒരു ലക്ഷം യെന്‍(ഏകദേശം 71,000 രൂപ) ധനസഹായം പ്രഖ്യാപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ. ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പ്രധാനമന്ത്രി സഹായധനം നല്‍കുന്ന വിവരം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും രണ്ട് മാസ്‌ക് വീതം സൗജന്യമായി നല്‍കുമെന്നും അബെ അറിയിച്ചു.
പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം വ്യക്തികള്‍ക്ക് കൈമാറുമെന്നും രാജ്യവ്യാപകമായി പ്രഖ്യാപിച്ച കോവിഡ് അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ അബെ പറഞ്ഞു. അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളേയും അപേക്ഷിച്ച് ജപ്പാനില്‍ പൊതുവേ കോവിഡ് വ്യാപനം കുറഞ്ഞ തോതിലാണ്. എന്നാല്‍ അടുത്തിടെ ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവന്നത് ആശങ്കയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ശ്രമിച്ചത്.
ये à¤à¥€ पà¥�ें- കോവിഡ് നിയന്ത്രണം; ലോകത്തിന് മുന്നില്‍ കേരളം തിളങ്ങുന്ന മാതൃകയാവുമെന്ന് ആനന്ദ് മഹീന്ദ്ര
ഏപ്രില്‍ അവസാനത്തിലും മെയ് ആദ്യത്തിലുമായുള്ള 'അവധിയുടെ സുവര്‍ണ്ണ ആഴ്ച്ച'യെന്ന് വിശേഷിപ്പിക്കുന്ന ദിവസങ്ങള്‍ ജപ്പാനില്‍ പൊതു അവധി ദിനങ്ങളാണ്. ഈ ദിവസങ്ങളിലാണ് പൊതുവേ ജപ്പാന്‍കാര്‍ ബന്ധുക്കളെ സന്ദര്‍ശിക്കുക. എന്നാല്‍ ഈ വര്‍ഷം കോവിഡ് കണക്കിലെടുത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും അബെ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രാദേശിക ഗവര്‍ണ്ണര്‍മാര്‍ക്കാണ് ജപ്പാനില്‍ അതാത് പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ തീരുമാനിക്കാനുള്ള അധികാരമുള്ളത്. വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ജപ്പാനില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമമില്ല.
മെയ് ആറിന് സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമെങ്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ജാപ്പനീസ് പ്രധാനമന്ത്രി അറിയിച്ചു. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കുകയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇപ്പോഴും 70 ശതമാനം സമൂഹ സമ്പര്‍ക്കം കുറക്കുകയെന്ന ലക്ഷ്യം സാധ്യമായിട്ടില്ലെന്നും അബെ ഓര്‍മ്മിപ്പിച്ചു.
Adjust Story Font
16

