കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ക്ക് സഹായം; ഇന്ത്യയെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
ഇന്ത്യയുടെ നീക്കത്തെ എങ്ങിനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് സെക്രട്ടറി ജനറലിന്‍റെ വക്താവ് ഈ ഉത്തരം വ്യക്തമാക്കിയത്

കോവിഡ് 19നെ പ്രതിരോധിക്കാനായി മറ്റു രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ലോറിക്വിന്‍ നല്‍കിയ ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ച് യുഎന്‍ സെക്കറട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ഹൈഡ്രോക്സി ക്ലോറിക്വിന്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ന്യൂയോര്‍ക്കിലെ 1500 കോവിഡ് രോഗികള്‍ക്ക് അത് നല്‍കിയിരുന്നു. മരുന്ന് ആവശ്യത്തിന് ലഭിക്കാതെയായപ്പോള്‍ ഇന്ത്യ അമേരിക്കക്ക് മരുന്ന് നല്‍കി സഹായിച്ചതിനെയാണ് ഗുട്ടെറസ് പ്രശംസിച്ചത്.
കോവിഡിനെ തുരത്താന്‍ ലോകമെങ്ങും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും സഹായിക്കാന്‍ പറ്റുന്ന സാഹചര്യമുള്ള രാജ്യങ്ങള്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ നീക്കത്തെ എങ്ങിനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് സെക്രട്ടറി ജനറലിന്‍റെ വക്താവ് ഈ ഉത്തരം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാന്‍, ബൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലി ദ്വീപ്, മൌറീഷ്യസ്, ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ സഹായമെത്തിക്കുന്നുണ്ടെന്നാണ് അറിയാന്‍ സാധിച്ച വിവരം. കൂടാതെ നിരവധി ലോക രാജ്യങ്ങളിലേക്കും ഇന്ത്യ ഹൈഡ്രോക്സി ക്ലോറിക്വിന്‍ കയറ്റുമതി ചെയ്യുന്നുണ്ട്
Adjust Story Font
16

