കോവിഡ് ഭീതിയില്‍ വിറച്ച് അമേരിക്ക
കോവിഡ് അനിയന്ത്രിതമായി പടരുന്നതിനിടയിലും ലോക്ഡൗണിൽ ഇളവുവരുത്താനുള്ള തീരുമാനത്തെ എതിർത്തതാണ് ഗവര്‍ണര്‍മാര്‍ക്കെതിരെ തിരിയാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.

കോവിഡ് ഭീതിയില്‍ അമേരിക്ക. അമേരിക്കയില്‍ സ്ഥിതി അതീവ സങ്കീര്‍ണം. അമേരിക്കയില്‍ മാത്രമുളളത് 7 ലക്ഷത്തിലധികം കോവിഡ് ബാധിതര്‍.
കോവിഡ് 19 ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 1,700 ലധികം പേരാണ്. അമേരിക്കയില്‍ കോവിഡ് മരണം 40,000 ലേക്ക് അടുക്കുകയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി കോവിഡ് ബാധിതരാണ് അമേരിക്കയിലുളളത്. യു.എസില്‍ പുതുതായി 28,000 ത്തില്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 17,000 ത്തില്‍ അധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ 241000 ലധികം രോഗികളുണ്ട്. യു.എസിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ന്യൂയോർക്കിലാണ്. ന്യൂ ജേഴ്സിയിലും മസാച്ചുസെറ്റ്സിലും സ്ഥിതി വ്യത്യസ്തമല്ല.
അതേസമയം, ന്യൂയോര്‍ക്കിലെ ഉള്‍പ്പെടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരായ ഗവര്‍ണര്‍മാരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് അനിയന്ത്രിതമായി പടരുന്നതിനിടയിലും ലോക്ഡൗണിൽ ഇളവുവരുത്താനുള്ള തീരുമാനത്തെ എതിർത്തതാണ് ഗവര്‍ണര്‍മാര്‍ക്കെതിരെ തിരിയാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.
Adjust Story Font
16

