എന്തൊക്കെ പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണ്; ചൈനക്കെതിരെ ആഞ്ഞടിച്ച് ഡോണള്‍ഡ് ട്രംപ്
ചൈനയില്‍ നിന്ന് ഉത്ഭവിച്ചതിനാല്‍ പലരും കൊറോണയെ ചൈന വൈറസെന്നും വുഹാന്‍ വൈറസെന്നുമെല്ലാമാണ് സംബോധന ചെയ്യുന്നത്

കോവിഡ് 19ന്‍റെ വ്യാപനത്തിന് കാരണം ചൈനയുടെ അറിഞ്ഞുകൊണ്ടുള്ള ഇടപെടലാണെന്ന് തെളിഞ്ഞാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വൈറസ് കൂടുതല്‍ പടരുന്നതിന് മുമ്പ് തന്നെ ചൈനക്ക് അത് ഇല്ലാതാക്കാമായിരുന്നു. പക്ഷെ, ചെയ്തില്ല. അതുകൊണ്ട് ലോകം മുഴുവന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ട്രംപ് പറഞ്ഞു.
അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, തെറ്റ് തെറ്റ് തന്നെയാണ്. പക്ഷെ, അറിഞ്ഞുകൊണ്ട് അവര്‍ വ്യാപനത്തിന് കാരണമായിട്ടുള്ളതെങ്കില്‍, അതിനുള്ള പ്രത്യാഘാതങ്ങള്‍ ചൈന നേരിടേണ്ടി വരും. ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നിന്ന് ഉത്ഭവിച്ചതിനാല്‍ പലരും കൊറോണയെ ചൈന വൈറസെന്നും വുഹാന്‍ വൈറസെന്നുമെല്ലാമാണ് സംബോധന ചെയ്യുന്നത്.
കോവിഡ് മരണം ലോകത്ത് 1,60,000 കടന്നിരിക്കുകയാണ്. ഏകദേശം 23 ലക്ഷത്തിലധികം പേര്‍ രോഗ ബാധിതരായിരിക്കുകയാണ്. കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ചിട്ടുള്ളത് അമേരിക്കയിലാണ്. 38,000ത്തിലും മുകളിലാണ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം. ചൈനയിലെ മരണ നിരക്ക് തെറ്റാണെന്നും അതില്‍ വ്യക്തതയില്ലെന്നും ട്രംപ് ആരോപിച്ചു.
Adjust Story Font
16

