കോവിഡ്: റഷ്യയില്‍ എല്ലാം നിയന്ത്രണ വിധേയമെന്ന് പുടിന്‍
കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പ്രശംസിക്കുമ്പോള്‍ തന്നെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും പുടിന്‍ സമ്മതിക്കുന്നുണ്ട്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാം നിയന്ത്രണ വിധേയമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. കോവിഡിനെതിരെ വിജയകരമായി പോരാട്ടം നടത്തുന്ന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് പുടിന്‍ നന്ദി പറയുകയും ചെയ്തു. കൊറോണക്കെതിരായ ഐതിഹാസിക പോരാട്ടത്തില്‍ അപകടകരമായ ഘട്ടം കടക്കാന്‍ രാജ്യത്തിനായെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെ പുടിന്റെ അവകാശവാദം.
'കൊറോണ വൈറസിനെ തടയുന്ന പോരാട്ടത്തില്‍ സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലുമുള്ളവര്‍ അതിവേഗത്തിലും കാര്യക്ഷമമായും ഉത്തരവാദിത്വത്തിലും ഇടപെട്ടു. നിലവില്‍ എല്ലാം നിയന്ത്രണത്തിലാണ്'ഓര്‍ത്തഡോക്‌സ് റഷ്യക്കാര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പുടിന്‍ അറിയിച്ചു.
ये à¤à¥€ पà¥�ें- ചൈനയുടെ പുതിയ കോവിഡ് രോഗികളില്‍ പകുതിയിലേറെയും ഈ വിമാനത്തില്‍ നിന്ന്, പ്രതിക്കൂട്ടില്‍ റഷ്യ?
'കൊറോണ വൈറസ് പടര്‍ന്ന മറ്റു രാജ്യങ്ങളുടെ അനുഭവം നമ്മള്‍ പഠിച്ചു. സുഹൃദ് രാഷ്ട്രങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് നിരന്തരം വിവരങ്ങള്‍ കൈമാറി. എന്താണ് വെല്ലുവിളികളെന്ന് മനസിലാക്കി. ഏതെല്ലാം സാഹചര്യങ്ങളില്‍ എന്തെല്ലാം ചെയ്യണമെന്ന് നമ്മള്‍ പഠിച്ചു. ആവശ്യം വന്നപ്പോള്‍ പ്രാവര്‍ത്തികമാക്കി. നമ്മള്‍ എല്ലാം വിചാരിച്ചിനേക്കാളും നേരത്തെയാണ് ചെയ്തത്' എന്നായിരുന്നു പുടിന്റെ അവകാശവാദം.
കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പ്രശംസിക്കുമ്പോള്‍ തന്നെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും പുടിന്‍ സമ്മതിക്കുന്നുണ്ട്. ശനിയാഴ്ച്ച റഷ്യയില്‍ 4785 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 36793 ആയി. കോവിഡ് മരണം 313ഉം ആയിട്ടുണ്ട്. വരും ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണെന്നും രാജ്യം ഫലപ്രദമായി തന്നെ ഈ വെല്ലുവിളിയെ നേരിടുമെന്നുമുള്ള ശുഭാപ്തിവിശ്വാസവും പുടിന്‍ പ്രകടിപ്പിക്കുന്നുണ്ട്.
ये à¤à¥€ पà¥�ें- റഷ്യ കൊറോണയെ പിടിച്ചുകെട്ടിയോ? പുടിന്റെ കണക്കുകള്‍ വിശ്വസിക്കാമോ?
Adjust Story Font
16

