ലോകത്ത് കോവിഡ് മരണസംഖ്യ 1,65,000 കടന്നു
മഹാമാരിയായി മാറിയ കോവിഡില്‍ മരണസംഖ്യ കുതിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുന്ന രാജ്യമായി അമേരിക്ക മാറി

ലോകത്ത് കോവിഡ് മരണ സംഖ്യ 1,65,000 കടന്നു. 24 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. അമേരിക്കയില്‍ മരണ സംഖ്യ നാല്‍പ്പതിനായിരം കടന്നു. ആറ് ലക്ഷത്തി പതിനയ്യായിരത്തില്‍ അധികം പേര്‍ക്കാണ് ഇത് വരെ രോഗം ഭേദമായത്.
മഹാമാരിയായി മാറിയ കോവിഡില്‍ മരണസംഖ്യ കുതിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുന്ന രാജ്യമായി അമേരിക്ക മാറി. പോസ്റ്റീവ് കേസുകളുടെ എണ്ണവും വര്‍ധിക്കുന്ന അമേരിക്കയില്‍ മരണ സംഖ്യ നാല്‍പ്പതിനായിരം കടന്നു. ഏഴ്ലക്ഷത്തി അറുപത്തി രണ്ടായിരത്തിലധികം കോവിഡ് കേസുകളാണ് അമേരിക്കയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ്, യുകെ. എന്നി. നാല് രാജ്യങ്ങളില്‍ മാത്രം മരണം എണ്‍പതിനായിരം പിന്നിട്ടു. യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഔദ്യോഗിക ജോലികളില്‍ തിരികെയെത്തിയതായി സണ്‍ഡേ ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നതായി ഗവര്‍ണര്‍ അവകാശപ്പെട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ കുറവും രണ്ട് ദിവസമായി മരണം റിപ്പോര്‍ട്ട് ചെയ്തട്ടില്ലൊയെന്നതും ചൈനക്ക് ആശ്വസം പകരുന്നു. റഷ്യ, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് വ്യാപിക്കുന്നത് ആശങ്ക സ്യഷ്ടിക്കുന്നു. ലാറ്റിനമേരിക്കയില്‍ ബ്രസീലിലാണ് രോഗബാധിതര്‍ കൂടുതല്‍, 38000. മരണ സംഖ്യ ഇരുപത്തി നാലായിരം പിന്നിട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ രീതിയില്‍ രോഗം വ്യാപിച്ചിട്ടില്ല എന്നത് ആശ്വാസമാണ്.
Adjust Story Font
16

