ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുന്നു
വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 5000ത്തിലധികം പേരാണ്, അമേരിക്കയില്‍ ദിനംപ്രതി കോവിഡ് മരണംവും രോഗവ്യാപനതോതും കൂടുകയാണ്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് മരണം 170000 പിന്നിട്ടു. അമേരിക്കയില്‍ സ്ഥിതി അതിഗുരുതരമായി തുടരുന്നു. അതിനിടെ ജര്‍മനി ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 5000ത്തിലധികം പേരാണ്. അമേരിക്കയില്‍ ദിനംപ്രതി കോവിഡ് മരണംവും രോഗവ്യാപനതോതും കൂടുകയാണ്.
ലോകത്തിന്‍റെ കോവിഡ് ഹോട്ട്സേപോട്ടായി അമേരിക്ക മാറികഴിഞ്ഞു , ഇന്നലെയും രണ്ടായിരത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 24,747 പുതിയ കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് ലക്ഷത്തോളം രോഗബാധിതരില്‍ 42,300 ലധികം കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്, ന്യൂയോര്‍ക്കില് സ്ഥിതി അതി സങ്കീര്‍ണമാണ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ മൂന്ന് ലക്ഷത്തോളം ന്യൂയോര്‍ക്കിലാണ്. ജോര്‍ജിയയില്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി.
വെള്ളിയാഴ്ച മുതല്‍ റെസ്റ്റോറന്‍റുകളക്കം തുറന്ന് പ്രവര്‍ത്തിക്കും. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന് മരണനിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്, ഇവിടങ്ങളിലെ രോഗവ്യാപന തോതില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല, അമേരിക്ക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്.
24 മണിക്കൂറിനിടെ 449 പേര്‍ മരിച്ചു. അതേസമയം ചൈനയില്‍ ഇന്നലെ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. യൂറോപ്പും അമേരിക്കയും ഏഷ്യയും കടന്ന് കോവിഡ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീതി സൃഷ്ടിക്കുകയാണ്. 53 രാജ്യങ്ങളിലായി 2000ത്തോളം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക, ഇസ്രായേല്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്
Adjust Story Font
16

