ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴെ
ഇതോടെ അമേരിക്കയില്‍ എണ്ണ ഉത്പാദകര്‍ എണ്ണ കൊണ്ടുപോകാനായി വിതരണക്കാര്‍ക്ക് അങ്ങോട്ട് പണം നല്‍കേണ്ട നിലവന്നു...

ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ എണ്ണവില പൂജ്യത്തിലും താഴെയായി. ആവശ്യം കുത്തനെ കുറയുകയും മെയ് മാസത്തോടെ അമേരിക്കയിലെ എണ്ണ സംഭരണ സംവിധാനങ്ങളെല്ലാം നിറയുമെന്ന പേടി ഉയരുകയും ചെയ്തതോടെയാണ് എണ്ണവില നെഗറ്റീവായിരിക്കുന്നത്. ഇതോടെ എണ്ണ ഉത്പാദകര്‍ വിതരണക്കാര്‍ക്ക് അങ്ങോട്ട് പണം നല്‍കിയാണ് എണ്ണ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുന്നത്.
കോവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ തുടര്‍ന്നതോടെ എണ്ണയുടെ ആവശ്യത്തിലുണ്ടായ വന്‍ ഇടിവാണ് എണ്ണവിലയെ പൂജ്യത്തിനും താഴെയെത്തിച്ചത്. ഒരു ബാരല്‍ (ഏതാണ്ട് 159 ലിറ്റര്‍) എണ്ണക്ക് എണ്ണ ഉത്പാദകര്‍ക്ക് 37.63 ഡോളര്‍(ഏതാണ്ട് 2,880 രൂപ) അങ്ങോട്ട് നല്‍കേണ്ട നിലവരെയുണ്ടായി. അതായത് ഒരു ലിറ്റര്‍ എണ്ണക്ക് ഏതാണ്ട് 18 രൂപവെച്ച് ഉത്പാദകര്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ടി വന്നു.
കടപ്പാട് @ BBCഅവധി വ്യാപാരമായാണ്(ഫ്യൂച്ചര്‍ ട്രേഡിംങ്) എണ്ണയുടെ കച്ചവടം നടക്കുന്നത്. മെയ് മാസത്തെ എണ്ണയുടെ കച്ചവടമാണ് പൂജ്യത്തിലും താഴെ പോയിരിക്കുന്നത്. കരയിലും കടലിലുമുള്ള എണ്ണ സംഭരണ കേന്ദ്രങ്ങള്‍ അതിവേഗം നിറയുന്നതോടെ എണ്ണ വിറ്റഴിക്കാനുളള കമ്പനികളുടെ ശ്രമമാണ് എണ്ണവിലയെ നെഗറ്റീവിലെത്തിച്ചത്.
അമേരിക്കയിലെ എണ്ണയുടെ ജൂണിലെ അവധിവ്യാപാരത്തിലും എണ്ണവിലയില്‍ കുറവുണ്ടായെങ്കിലും ബാരലിന് 20 ഡോളറിന് വില്‍പന നടന്നു. ജൂണ്‍ ആവുമ്പോഴേക്കും ലോക്ഡൗണ്‍ ഇളവുകളുണ്ടാകുമെന്നും എണ്ണയുടെ ആവശ്യം വര്‍ധിക്കുമെന്ന തോന്നലും എണ്ണവിലയുടെ തിരിച്ചുവരവിന് കാരണമായി.
ये à¤à¥€ पà¥�ें- കോവിഡ് ഭീതിയില്‍ വിറച്ച് അമേരിക്ക
കോവിഡിനെതുടര്‍ന്ന് എണ്ണയുടെ ആവശ്യത്തിലുണ്ടായ വന്‍ ഇടിവ് ലോകവ്യാപകമായി പ്രകടമാണ്. ആവശ്യം കുറഞ്ഞതോടെ ഉത്പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ആഗോളവ്യാപകമായി പത്ത്ശതമാനം ഉത്പാദനം കുറക്കാനായിരുന്നു തീരുമാനം. എണ്ണ ഉത്പാദനത്തില്‍ ഒപെക് വരുത്തുന്ന ഏറ്റവും വലിയ വെട്ടിക്കുറവായിരുന്നു ഇത്. എന്നാല്‍ ഇത് പോലും എണ്ണവിലയെ പിടിച്ചു നിര്‍ത്താനാവില്ലെന്നാണ് സൂചനകള്‍.
എണ്ണവില നെഗറ്റീവായെങ്കിലും അടുത്തമാസം അമേരിക്കക്കാര്‍ക്ക് പണം കൊടുക്കാതെ ഇന്ധനം ലഭിക്കില്ലെന്ന് കരുതരുത്. സംഭരണ വിതരണ ചിലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണവില കൂപ്പുകുത്താതെ പിടിച്ചു നില്‍ക്കും. എങ്കില്‍ പോലും അമേരിക്കയില്‍ ഈവര്‍ഷം തുടക്കത്തെ അപേക്ഷിച്ച് മൂന്നില്‍ രണ്ടിന്റെ കുറവ് എണ്ണവിലയിലുണ്ടായിട്ടുണ്ട്.
Adjust Story Font
16

