ട്രംപിന്റെ കോവിഡിനെതിരായ 'അത്ഭുതമരുന്ന്' ഫലിക്കുന്നില്ല, മരണനിരക്ക് ഇരട്ടിയായി
കോവിഡിനെതിരെ ഫലപ്രദമല്ലെന്ന് മാത്രമല്ല ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയ രോഗികളില്‍ മരണ നിരക്ക് ഇരട്ടിയാണെന്നും അമേരിക്കയിലെ ആശുപത്രിയിലെ രോഗികള്‍ക്കിടയില്‍ നടന്ന പഠനം പറയുന്നു...

കോവിഡിനെതിരായ പോരാട്ടത്തില്‍ അത്ഭുതമരുന്നാകുമെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രോഗികളില്‍ ഫലിക്കുന്നില്ലെന്ന് പഠനം. കോവിഡിനെതിരെ ഫലപ്രദമല്ലെന്ന് മാത്രമല്ല ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയ രോഗികളില്‍ മരണ നിരക്ക് ഇരട്ടിയാണെന്നും അമേരിക്കയിലെ ആശുപത്രിയിലെ രോഗികള്‍ക്കിടയില്‍ നടന്ന പഠനം വെളിവാക്കുന്നു.
കൊറോണ വൈറസ് വ്യാപകമാവുകയും ലോകം കോവിഡിനെതിരായ പ്രതിരോധ മരുന്നുകളുടെ അഭാവത്തില്‍ നട്ടം തിരിയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരെ പ്രയോഗിക്കാമെന്ന നിര്‍ദേശവുമായി ട്രംപ് വരുന്നത്. തനിക്ക് കോവിഡ് വന്നാല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുമെന്ന് വരെ ട്രംപ് പറഞ്ഞിരുന്നു.
ये à¤à¥€ पà¥�ें- ട്രംപ് ഇന്ത്യയില്‍ നിന്ന് ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ? ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍
ട്രംപിന്റെ പ്രഖ്യാപനത്തോടെ മലേറിയ മരുന്നിന് വലിയ തോതില്‍ ആവശ്യം വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ പ്രതികരണമുണ്ടാകുമെന്ന ഭീഷണിപോലുമുണ്ടായി. അപ്പോഴും താരതമ്യ പഠനമില്ലാതെ ഈ മരുന്ന് കോവിഡിന് ഫലപ്രദമാകുമെന്ന് പറയാനാവില്ലെന്ന മുന്നറിയിപ്പുകള്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ നല്‍കുന്നുണ്ടായിരുന്നു.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയ 97 കോവിഡ് രോഗികളില്‍ 28 ശതമാനം പേരും മരിച്ചുവെന്നാണ് അമേരിക്കയിലെ കോവിഡ് രോഗികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാത്ത 158 രോഗികളില്‍ 11ശതമാനമാണ് മരണനിരക്ക് എന്നതും ശ്രദ്ധേയമാണ്. ഹൈഡ്രോക്‌സിക്ലോറോക്വിനും ആന്റിബയോട്ടികായ അസിത്രോമൈസിനും ചേര്‍ത്ത് നല്‍കിയ 113 രോഗികളില്‍ 22%പേരും മരിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.
ये à¤à¥€ पà¥�ें- ഇന്ത്യയില്‍ 69 % കോവിഡ് രോഗികള്‍ക്കും ലക്ഷണങ്ങളില്ല
ഏപ്രില്‍ 11 വരെയുള്ള കാലയളവില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 368 പേരുടെ മെഡിക്കല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കിയ രോഗികളില്‍ മരണസാധ്യത ഇരട്ടിയാവുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരണത്തിനായി ഉന്നതസമിതി മുമ്പാകെ പഠനം സൂഷ്മ പരിശോധനക്ക് നല്‍കിയിരിക്കുകയാണ്. അതേസമയം ഓണ്‍ലൈനില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Adjust Story Font
16

