Quantcast

ഇന്ന് അന്താരാഷ്ട്ര ഭൌമദിനം

അര നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ തുടങ്ങിയ ഭൂമിയെക്കുറിച്ചുള്ള ഈ ചിന്ത ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആശങ്കയായി പടര്‍ന്നിരിക്കുന്നു.

MediaOne Logo

Web Desk

  • Published:

    22 April 2020 10:16 AM IST

ഇന്ന് അന്താരാഷ്ട്ര ഭൌമദിനം
X

അന്താരാഷ്ട്ര ഭൌമദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് അര നൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. അമേരിക്കയായിരുന്നു ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അമേരിക്കന്‍ ജനത ഒട്ടും ബോധവാന്‍മാരല്ലാതിരുന്ന വര്‍ഷങ്ങള്‍. വ്യവസായികരംഗത്തെ പുരോഗതി മാത്രം വികസനത്തിന്റെ അളവുകോലായിരുന്ന കാലം സുസ്ഥിര വികസനമെന്ന ആശയം വാക്കുകളില്‍ മാത്രം ഒതുങ്ങിയിരുന്നു സമയം.

രണ്ടാം ലോക മഹായുദ്ധാനന്തര കാലത്തെ ആദ്യ ദശകങ്ങളില്‍ ഇങ്ങനെയായിരുന്നു അമേരിക്ക. എന്നാല്‍ 1962ല്‍ റേച്ചല്‍ കാര്‍സണ്‍ന്റെ സൈലന്റ് സ്പ്രിങ് എന്ന പുസ്തകം പുറത്തിറങ്ങിയതോടെ സ്ഥിതി മാറി. മലിനീകരണം എങ്ങനെ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായി.

വിസ്കോന്‍സിനില്‍ നിന്നുള്ള യു എസ് സെനറ്റര്‍ ഗേ ലോര്‍ഡ് നെല്‍സണ്‍ പരിസ്ഥിതി സംരക്ഷണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന ആശയത്തിനും രൂപം നല്‍കി. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലേക്കും ആശയം എളുപ്പത്തിലെത്തിക്കാനായി. വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധങ്ങളിലും പരിസ്ഥിതിക്ക് നല്‍കേണ്ട പ്രാധാന്യം പ്രധാന മുദ്രാവാക്യമായി.

അന്താരാഷ്ട്ര തലത്തിലേക്ക് ഈ ആശയമെത്തിക്കാന്‍ 1970 ഏപ്രില്‍ 22 ഭൌമദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. 20 ദശലക്ഷം അമേരിക്കന്‍ പൌരന്മാരാണ് ഭൌമദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തത്. 1990ലെത്തിയപ്പോള്‍ 141 രാജ്യങ്ങളിലായി 200 ദശലക്ഷം പേര്‍ ഭൌമദിനാചരണത്തില്‍ പങ്കാളികളായി.

1992ല്‍ യുണൈറ്റഡ് നാഷണന്‍സ് എര്‍ത്ത് സമ്മിറ്റ് റിയോ ഡി ജനീറോയില്‍ ചേര്‍ന്നു ഇന്ന് 192 രാജ്യങ്ങളില്‍ ഭൌമദിനം ആചരിക്കുന്നുണ്ട്. ആയിരം കോടിയോളം മനുഷ്യര്‍ ഓരോ ഭൌമദിനത്തിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള ദൌത്യങ്ങളില്‍ പങ്കാളികളാകുന്നു. അര നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ തുടങ്ങിയ ഭൂമിയെക്കുറിച്ചുള്ള ഈ ചിന്ത ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആശങ്കയായി പടര്‍ന്നിരിക്കുന്നു.

TAGS :

Next Story