Quantcast

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 27 ലക്ഷം

അമേരിക്കയിലും ബ്രിട്ടനിലും ഫ്രാന്‍സിലും സ്ഥിതി ഗുരുതരം

MediaOne Logo

Web Desk

  • Published:

    24 April 2020 9:48 AM IST

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്;  രോഗബാധിതര്‍ 27 ലക്ഷം
X

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. അമേരിക്കയില്‍ കോവിഡ് മരണം അര ലക്ഷത്തിലേക്ക്. ബ്രിട്ടനിലും മരണസംഖ്യ ഉയരുന്നു. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,90,000ത്തിലധികം പേരാണ്. രോഗ ബാധിതരുടെ എണ്ണം 27ലക്ഷം പിന്നിട്ടു. അതേസമയം 7,45,000 ത്തിലധികം പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം മരിച്ചത് 2000 ത്തിലേറെ പേര്‍. ഇതോടെ അമേരിക്കയില്‍ ആകെ മരണസംഖ്യ 49,000 കടന്നു. ഇവിടെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം എട്ടര ലക്ഷം പിന്നിട്ടു.അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,000 കടന്നു. ഇറ്റലിയില്‍ മരണം 25,000 ത്തിലേറെയായി. ആകെ മരണത്തില്‍ മൂന്നാമതുളള സ്പെയിനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മരണസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി.

ബ്രിട്ടനില്‍ ഇന്നലെ മാത്രം 638 പേര്‍ കൂടി മരിച്ചപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 18,000 ത്തിലധികം ആയി. ഈ സാഹചര്യത്തില്‍ ബ്രിട്ടനില്‍ സാമൂഹ്യ അകലം അടക്കമുളള നിയന്ത്രണങ്ങള്‍ ചുരുങ്ങിയത് ഒരു വര്‍ഷം കൂടി തുടരേണ്ടി വരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഫ്രാന്‍സില്‍ മരണസംഖ്യ 21,000 കടന്നു. തെക്കനമേരിക്കയില്‍ ആകെ മരണത്തില്‍ കൂടുതലും നടക്കുന്നത് ബ്രസീലില്‍ ആണ്. ബ്രസീലില്‍ മരണം 3,000 പിന്നിട്ടു. കോവിഡ് രോഗം ആദ്യം പടര്‍ന്നുപിടിച്ച ചൈനയില്‍ മരണസംഖ്യ ഒരാഴ്ചയോളമായി 4632 ല്‍ തുടരുകയാണ്. എന്നാല്‍ കോവിഡ് സ്ഥിരീകരണവും, മരണവും കുറവുളള ആഫ്രിക്കയില്‍ രോഗബാധയുടെ തോത് വര്‍ധിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്..

TAGS :

Next Story