കോവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്, രോഗികളുടെ എണ്ണം 29 ലക്ഷത്തിലേക്ക്
അമേരിക്കയില്‍ മരണം അര ലക്ഷം കടന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കി.

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്. അമേരിക്കയില്‍ മരണം അര ലക്ഷം കടന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കി. ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാകുകയാണ്.
197000ത്തിലധികം കോവിഡ് മരണമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാലിലൊന്ന് മരണവും അമേരിക്കയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 3332 പേരാണ്. അമേരിക്കയില്‍ ആറ് പേരില്‍ ഒരാള്‍ക്ക് വീതം തൊഴില്‍ നഷ്ടപ്പെട്ടെന്ന കണക്കും പുറത്തു വന്നു. ജോര്‍ജിയ, അലാസ്ക, ഓക് ലഹോമ എന്നീ സംസ്ഥാനങ്ങളില്‍ പല വാണിജ്യ വ്യവസായ സ്ഥാപനങ്ങളും തുറന്നു.
ഇറ്റലി, സ്പെയ്ന്‍, ഫ്രാന്‍സ്, യു.കെ, ബെല്‍ജിയം, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം ഇതുവരെ ഒരു ലക്ഷത്തോളം മരണമുണ്ടായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ബ്രസീലില്‍ 54,043 രോഗികളില്‍ 3,704 പേര്‍ മരിച്ചു. റഷ്യയിലും രോഗികളുടെ എണ്ണം കൂടുകയാണ് എഴുപതിനായിരത്തോളം രോഗികളാണ് റഷ്യയിലുള്ളത്.
ആദ്യഘട്ടത്തില്‍ വ്യാപനം പിടിച്ചു നിര്‍ത്തിയ സിംഗപ്പൂരിലും ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കുകയാണ്. രോഗികളുടെ എണ്ണം 12075 കടന്നു. ലോകത്താകെ രോഗികളുടെ എണ്ണം 29 ലക്ഷത്തോട് അടുക്കുകയാണ്. ഇതില്‍ എട്ട് ലക്ഷത്തിലധികം പേരാണ് രോഗമുക്തരായത്.
Adjust Story Font
16

