അണുനാശിനി കുത്തിവെപ്പ്; ഒരു തമാശ പറഞ്ഞപ്പോഴേക്കും എല്ലാവരും കാര്യമാക്കിയെന്ന് ട്രംപ്
കൊറോണ വൈറസിനെ നശിപ്പിക്കാന്‍ രോഗികളില്‍ അണുനാശിനി കുത്തിവെപ്പ് പരീക്ഷിക്കാമെന്ന് താന്‍ പറഞ്ഞത് തമാശക്കായിരുന്നുവെന്ന് ട്രംപ്...

കൊറോണ വൈറസിനെതിരെ അണുനാശിനി കുത്തിവെപ്പ് എടുക്കാമെന്ന് താന്‍ പറഞ്ഞത് 'തമാശ'ക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ 'തമാശ' കാര്യമായെടുത്ത വിദഗ്ധരില്‍ പലരും അണുനാശിനി മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നത് മാരകമായ ഫലങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പതിവ് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തിനിടെ ട്രംപിന്റെ വിശദീകരണം.
ये à¤à¥€ पà¥�ें- അണുനാശിനി കുത്തിവെപ്പ്, വെളിച്ചം അടിക്കല്‍... കൊറോണയെ തുരത്താന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി ട്രംപ്
കോവിഡ് രോഗികളുടെ ശരീരത്തിലേക്ക് അള്‍ട്രാ വൈലറ്റ് ലൈറ്റുകളോ ശക്തിയേറിയ വെളിച്ചങ്ങളോ അടിക്കുകയോ അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കുകയോ ചെയ്യണമെന്നായിരുന്നു ഏപ്രില്‍ 23ന് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞത്. അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും കോവിഡ് വൈറസിന്റെ വ്യാപനം കുറക്കുമെന്ന വിദഗ്ധരുടെ അഭിപ്രായങ്ങളുടെ ചുവടുപിടിച്ചാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇങ്ങനെയൊക്കെ ചെയ്താല്‍ എന്തു സംഭവിക്കുമെന്ന് തമാശയായി റിപ്പോര്‍ട്ടര്‍മാരോട് ചോദിക്കുകയാണ് താന്‍ ചെയ്തതെന്നാണ് ട്രംപ് ഇന്നലെ നല്‍കിയ വിശദീകരണം.
"The disinfectant, where it knocks it out in a minute, and is there a way we can do something like that by injection inside, or almost a cleaning. It gets in the lungs" -- Trump seems to suggests that injecting disinfectant inside people could be a treatment for the coronavirus pic.twitter.com/amis9Rphsm
— Aaron Rupar (@atrupar) April 23, 2020
"I'm the president and you're fake news" -- Trump to @PhilipRucker after he asks him if it's responsible to make all sorts of wacky and unproven suggestions about possible coronavirus treatments pic.twitter.com/8ag4izDrGj
— Aaron Rupar (@atrupar) April 23, 2020
അണുനാശിനി കുത്തിവെപ്പ്, ശക്തിയേറിയ വെളിച്ചം അടിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ എന്തെങ്കിലും പരീക്ഷണം നടക്കുകയോ ശാസ്ത്രീയ വിശദീകരണമുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഞാനാണ് പ്രസിഡന്റ്, നിങ്ങള്‍ വ്യാജ മാധ്യമങ്ങളും എന്നായിരുന്നു ട്രംപിന്റെ മറുപടി.
തങ്ങളുടെ അണുനാശിനി ഉത്പന്നങ്ങള്‍ കുത്തിവെപ്പോ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് ഒരു കാരണവശാലും മനുഷ്യശരീരത്തിലേക്ക് കടത്തിവിടരുതെന്ന് പ്രസിദ്ധ അണുനാശിനി നിര്‍മ്മാതാക്കളിലൊരാളായ ലൈസോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

