കോവിഡ്: 15 ദിവസത്തിനിടെ മരിച്ചത് ഒരു ലക്ഷം പേര്‍
അമേരിക്കയില്‍ മരണ സംഖ്യ ഉയരുകയാണ്. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 10 ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു. 15 ദിവസത്തിനിടെ മരിച്ചത് ഒരു ലക്ഷം പേര്‍. അമേരിക്കയില്‍ മരണ സംഖ്യ ഉയരുകയാണ്. അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 10 ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. 20000ത്തില്‍ അധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മരണം 54000 കടന്നിരിക്കുന്നു. ഇറ്റലിയില്‍ നൂറ്റന്‍പതിലധികം ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ ഡോക്ടേഴ്സ് അസോസിയേഷന്‍സ് അറിയിച്ചു. സ്പെയിനിലും ഫ്രാന്‍സിലും നില മെച്ചപ്പെട്ടിട്ടില്ല. അതേസമയം മേയ് നാലിനു ശേഷം ഇറ്റലിയിലും ലോക്ക്ഡൌണിന് ഇളവുണ്ടായേക്കാം. ആദ്യ ഘട്ടത്തില്‍ വ്യാപനം പിടിച്ചു നിര്‍ത്തിയ സിംഗപ്പൂരിലും ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
രോഗം ഭേദമായര്‍ക്ക് പിന്നീട് രോഗം വരില്ലെന്ന വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 834000ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
Adjust Story Font
16

