അഭ്യൂഹങ്ങള്‍ക്ക് വിട; കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ഉത്തര കൊറിയ
ഇത് ആദ്യമായല്ല കിം ജോങ് ഉന്‍ പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനാകുന്നത്

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്നും ആരോഗ്യവാനാണെന്നും ദക്ഷിണ കൊറിയ സ്ഥിരീകരിച്ചു. 36 വയസ്സുകാരനായ കിമ്മിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ ദക്ഷിണ കൊറിയ പ്രസിഡന്‍റിന്‍റെ സുരക്ഷ ഉപദേഷ്‍ടാവ് തള്ളിക്കളഞ്ഞു.
കിം ജീവനോടെയുണ്ട്. ഏപ്രില്‍ 13 മുതല്‍ ഉത്തരകൊറിയയുടെ കിഴക്കന്‍ പ്രദേശമായ വൊന്‍സാനില്‍ താമസിക്കുകയാണ് അദ്ദേഹം. സംശയിക്കത്തക്ക ഒരുനീക്കവും ഉണ്ടായിട്ടില്ല. - സുരക്ഷ ഉപദേഷ്‍ടാവ് മൂണ്‍ ചുങ് ഇന്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി.
ഏപ്രില്‍ 11ന് കൊറിയ വര്‍ക്കേഴ്‍സ്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ സമ്മേളനത്തിനാണ് അവസാനമായി ഒരു പൊതുപരിപാടിയില്‍ കിം ജോങ് ഉന്‍ പങ്കെടുത്തത്. ആണവ കരാര്‍ ലംഘനത്തിന്‍റെ പേരില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് രാജ്യം. വിവാദമായ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തര കൊറിയ തയാറല്ല. ആണവ നിരായുധീകരണത്തിന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഉത്തര കൊറിയ ചര്‍ച്ചകള്‍ക്ക് തയാറായിരുന്നെങ്കിലും അത് ഫലം കണ്ടില്ല.
ഇത് ആദ്യമായല്ല കിം ജോങ് ഉന്‍ പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനാകുന്നത്. 2014 അവസാനം കിം ജോങ്ങിനെ പൊതുപരിപാടികളില്‍ കണ്ടിരുന്നില്ല. ഒന്നരമാസങ്ങള്‍ക്ക് ശേഷം ഊന്നുവടിയുമായാണ് കിം പ്രത്യക്ഷപ്പെട്ടത്.
Adjust Story Font
16

