കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു; മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
വിവിധ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തി പതിനൊന്നായിരത്തില്‍ അധികം പേരാണ് മരിച്ചത്. അമേരിക്കയിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും.

ലോകത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തി പതിനൊന്നായിരത്തില്‍ അധികം പേരാണ് മരിച്ചത്. അതേസമയം മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ അറുപത്തി അയ്യായിരത്തിലേറെ പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടത്. അമേരിക്കയിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും. സ്പെയിനും ഇറ്റലിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളില്‍ മരണ നിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും ശരാശരി രണ്ടായിരത്തോളം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ടായിരത്തോളം പട്ടാളക്കാര്‍ക്കും ഇന്നലെ റഷ്യയില്‍ രോഗം സ്ഥിരീകരിച്ചു.
അതേസമയം ശക്തമായ നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനത്തിന്റെ തോത് കുറക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍റും ആസ്ത്രേലിയയും അടക്കമുള്ള പല രാജ്യങ്ങളും. എന്നാല്‍ മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
210 രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത രോഗത്തില്‍ നിന്നും ഇതുവരെ ഒന്‍പത് ലക്ഷത്തി പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് മാത്രമാണ് മുക്തരാകാന്‍ സാധിച്ചിട്ടുള്ളത്. ദിവസേന അന്‍പതിനായിരത്തിനടുത്ത് ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും അന്‍പത്തി ആറായിരത്തിന് മുകളില്‍ ആളുകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Adjust Story Font
16

