അമേരിക്കയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്തു
'ആശുപത്രിക്ക് പുറത്ത് ആംബുലന്‍സുകളുടെ നീണ്ട നിരയുണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ വരെ കാത്തു നിന്നിട്ടും ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി....'

കോവിഡ് രോഗികളുടെ അത്യാഹിത വിഭാഗത്തില്‍ ജോലിയെടുത്തിരുന്ന അമേരിക്കന്‍ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്ക് പ്രീസ്‌ബൈറ്റേറിയന്‍ അലെന്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറായിരുന്ന ഡോ. ലോറെന ബ്രീനാണ്(49) ജീവനൊടുക്കിയത്. കോവിഡിന്റെ അസാധാരണ സാഹചര്യത്തില്‍ പല അതീവ ദുഃഖകരമായ സാഹചര്യങ്ങളിലും ജോലിയെടുക്കേണ്ടി വന്നതിനെക്കുറിച്ച് മകള്‍ പറഞ്ഞിരുന്നതായി പിതാവും ഡോക്ടറുമായ ഫിലിപ് സി ബ്രീന്‍ ന്യൂയോര്‍ക് ടൈംസിനോട് പ്രതികരിച്ചു.
നിരന്തരം കോവിഡ് രോഗികളുമായി ഇടപഴകിയതിന് പിന്നാലെ ഡോ. ലോറെന ബ്രീനിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ വീട്ടിലേക്ക് ആശുപത്രി അധികൃതര്‍ അയച്ചു. ഒന്നര ആഴ്ച്ചക്കുശേഷം വീണ്ടും ആശുപത്രിയിലേക്കെത്തിയെങ്കിലും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
ये à¤à¥€ पà¥�ें- പ്ലാസ്മ ദാനത്തിന് തയ്യാറെന്ന് കോവിഡ് മാറിയ 350 തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍
മകള്‍ക്ക് മാനസിക അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പിതാവ് ഡോ. ഫിലിപ് സി ബ്രീന്‍ പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന അത്യാഹിത വിഭാഗത്തില്‍ പണിയെടുത്തത് ലോറെന ബ്രീനിനെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു. 'അവസാനമായി മകളോട് സംസാരിച്ചപ്പോള്‍ എന്തോ അലട്ടുന്നതുപോലെ തോന്നിയിരുന്നു. പല രോഗികളും ആശുപത്രിക്ക് പുറത്ത് ആംബുലന്‍സില്‍ വെച്ച് ചികിത്സ പോലും ലഭിക്കാതെ മരിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്. ആശുപത്രിക്ക് പുറത്ത് ആംബുലന്‍സുകളുടെ നീണ്ട നിരയുണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ വരെ കാത്തു നിന്നിട്ടും ചികിത്സലഭിക്കാതെ രോഗികള്‍ മരിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി' എന്നും മകള്‍ പറഞ്ഞതായി ഡോ. ഫിലിപ് സി ബ്രീന്‍ ഓര്‍ക്കുന്നു.
12 മണിക്കൂര്‍ ഷിഫ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതിനെക്കുറിച്ചും ഡോ. ലോറെന പിതാവിനോട് പറഞ്ഞിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് കോവിഡ് രോഗികളെ സഹായിക്കാന്‍ സാധിക്കാതെ വന്നതോടെ അവര്‍ കൂടുതല്‍ വിഷമത്തിലായി. 'കോവിഡിനെതിരായ മുന്നണി പോരാളിയായിരുന്നു ലോറെന. സ്വന്തം ജോലി ആത്മാര്‍ഥമായി ചെയ്യാനാണ് അവള്‍ ശ്രമിച്ചത്. എന്നാല്‍ ആ രോഗം തന്നെ അവളുടെ ജീവനെടുത്തു' എന്നാണ് പിതാവ് ഡോ. ഫിലിപ് സി ബ്രീന്‍ പറഞ്ഞത്.
Adjust Story Font
16

