കോവിഡ് രോഗബാധ അവസാനിച്ചുവെന്ന് ആശ്വസിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
എന്നാല്‍, കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ പല രാജ്യങ്ങളിലും രോഗം വ്യാപിക്കുകയും ചെയ്യുന്നു.

കോവിഡ് രോഗബാധ അവസാനിച്ചുവെന്ന് ആശ്വസിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. പലരാജ്യങ്ങളും ലോക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാരിക്കെയാണ് ലോകാരോഗ്യസംഘടനയുടെ ഈ മുന്നറിയിപ്പ്.
പല രാജ്യങ്ങളും നിലവിലുള്ള ലോക്ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ പല രാജ്യങ്ങളിലും രോഗം വ്യാപിക്കുകയും ചെയ്യുന്നു. ഈ രാജ്യങ്ങളില്‍ പരിശോധന സൌകര്യം കുറവായതിനാല്‍ രോഗബാധയുടെ യഥാര്‍ത്ഥ വിവരവും ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് രോഗബാധ ഒഴിഞ്ഞുവെന്ന് ആശ്വസിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പ്.
മെയ് നാല് മുതല്‍ ലോക് ഡൌണില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് ഇറ്റലി, ഹോങ്കോങ്, തുടങ്ങിയ രാജ്യങ്ങള്‍. ഇറ്റലിയില്‍ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തി്കകും. ഹോങ്കോങില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകും. സ്പെയിനില്‍ പതിനാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനുമതി നല്‍കും. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ബീച്ചുകളില്‍ ആളുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ന്യൂസീലാന്‍ഡ്, നോര്‍വേ, ചെക് റിപ്പബ്ലിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇളവുകള്‍ പ്രാബല്യത്തിലായിക്കഴിഞ്ഞു. അതേസമയം ലോകത്തെ കോവിഡ് മരണസംഖ്യ 2,11,000 കടന്നു,, 30,66,000ത്തിലേറെയാണ് കോവിഡ് ബാധിതരുടെ എണ്ണം. അമേരിക്കയില് 1,384 പേരാണ് ഇന്നലെ മാത്രം മരിച്ചത്.
Adjust Story Font
16

