Quantcast

മൊറോക്കോ ജയിലിലെ 300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

80,000ത്തോളം തടവുകാരാണ് മൊറോക്കോയിലെ ജയിലിലുള്ളത്

MediaOne Logo

  • Published:

    29 April 2020 12:52 PM IST

മൊറോക്കോ ജയിലിലെ 300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
X

മൊറോക്കോയിലെ മൂന്നു ജയിലുകളിലെ മുന്നൂറോളം തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ 73 ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. 1,700 ടെസ്റ്റുകളാണ് മൊറോക്കോയിലെ ജയിലുകളിൽ ഇതുവരെ നടത്തിയത്.

തെക്കൻ പട്ടണമായ ഖുറാസാത്തിലെ ജയിലിലെ 62 ജീവനക്കാർക്കും കോവിഡ് ബാധയുണ്ട്. 80,000ത്തോളം തടവുകാരാണ് മൊറോക്കോയിലെ ജയിലിലുള്ളത്.

തടവുകാരിൽ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഏപ്രിൽ തുടക്കത്തിൽ 5,650 ലധികം തടവുകാരെ പൊതു മാപ്പു പ്രകാരം വിട്ടയച്ചിരുന്നു.മാർച്ച് 15 നും ഏപ്രിൽ 21 നും ഇടയിൽ 5,500 പുതിയ തടവുകാരെ രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

4,252 പേർക്കാണ് മൊറോക്കോയിൽ കോവിഡ് സ്ഥിരീകരിച്ചത്. 165 പേർക്ക് ജീവൻ നഷ്ടമായി. 778 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണമെന്ന് മൊറോക്കോ നിർബന്ധമാക്കിയിട്ടുണ്ട്. മേയ് 20 വരെയാണ് ഇവിടെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

TAGS :

Next Story