വിയറ്റ്‌നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരേക്കാള്‍ കൂടുതല്‍ കോവിഡ് ബാധിച്ച് മരിച്ചു
20 വര്‍ഷം നീണ്ട വിയറ്റ്‌നാം യുദ്ധത്തില്‍ 58,220 അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമായെങ്കില്‍ കൊറോണ വൈറസ് ബാധിച്ച് മൂന്ന് മാസത്തിനുള്ളില്‍ മരിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 58,900 കവിഞ്ഞു...

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വിയറ്റ്‌നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ എണ്ണത്തെ കടത്തിവെട്ടി. രണ്ട് ദശാബ്ദത്തോളം നീണ്ടു നിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ 58,220 അമേരിക്കക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊറോണ വൈറസ് ബാധിച്ച് മൂന്ന് മാസത്തിനുള്ളില്‍ മരിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 58,900 കവിഞ്ഞു.
വിയറ്റ്‌നാം യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ 1968ലായിരുന്നു അമേരിക്കക്ക് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. ആ വര്‍ഷം 17,000ത്തിലേറെ അമേരിക്കക്കാരാണ് വിയറ്റ്‌നാമില്‍ മരിച്ചുവീണത്. ആ വര്‍ഷം ജനുവരി 31ന് മാത്രം 246 അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ കോവിഡ് മഹാമാരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതെല്ലാം ചെറിയ കണക്കുകളായി മാറും.
ये à¤à¥€ पà¥�ें- മതസ്വാതന്ത്ര്യത്തിന് ഏറ്റവും വെല്ലുവിളി ഇന്ത്യയില്‍, നടപടി വേണമെന്ന് യു.എസ് കമ്മീഷന്‍
വെറും മൂന്ന് മാസത്തിനുള്ളിലാണ് കോവിഡ് 58,300ലേറെ അമേരിക്കക്കാരുടെ ജീവനെടുത്തത്. ഇതില്‍ പല ദിവസങ്ങളിലും മരണസംഖ്യ രണ്ടായിരത്തിന് മുകളിലായി. ചൊവ്വാഴ്ച്ച അമേരിക്കയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടക്കുകയും ചെയ്തു. 1955 മുതല്‍ 1975 വരെ നീണ്ടു നിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ 47,434 പേര്‍ക്കും ജീവന്‍ നഷ്ടമായത് യുദ്ധമുഖത്ത് വെച്ചായിരുന്നു.
വിയറ്റ്‌നാം യുദ്ധത്തേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായാല്‍ തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന ചോദ്യവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തിനിടെ നേരിടേണ്ടി വന്നിരുന്നു. ഒരുപാട് പേര്‍ മരിച്ചിട്ടുണ്ടെങ്കിലും നേരത്തെ കരുതിയതിലും കുറവാണ് മരണമെന്നും ഇരുപത് ലക്ഷത്തോളം അമേരിക്കക്കാര്‍ കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് കരുതിയിരുന്നതെന്നും ഇത് 60,000 മുതല്‍ 70,000 വരെയാക്കി കുറക്കാന്‍ സാധിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
Adjust Story Font
16

