ചൈനീസ് വെന്റിലേറ്ററുകള്‍ ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാമെന്ന് മുന്നറിയിപ്പ്
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത 250 വെന്റിലേറ്ററുകളിലാണ് സാങ്കേതിക പിഴവുണ്ടെന്നും അപകടമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്...

ചൈനയില്‍ നിന്നും ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്ത 250 വെന്റിലേറ്ററുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ഇവയുടെ ഓക്‌സിജന്‍ വിതരണത്തില്‍ പാളിച്ചകളുണ്ടെന്നും ഇത് ഉപയോഗിച്ചാല്‍ രോഗികളുടെ മരണം വരെ സംഭവിക്കാമെന്നുമാണ് ബ്രിട്ടീഷ് ഡോക്ടര്‍മാരെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
സാധാരണ വെന്റിലേറ്ററുകളേക്കാള്‍ വ്യത്യസ്തമായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നും അപരിചിതമാണ് ഇവയുടെപ്രവര്‍ത്തന രീതിയുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ആശയക്കുഴപ്പത്തിലാക്കുന്ന നിര്‍ദേശമാന്വലും ഇവയിലുണ്ടെന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. ആശുപത്രികളില്‍ ഉപയോഗിക്കുന്നതിനേക്കാല്‍ ആംബുലന്‍സില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെന്റിലേറ്ററുകളാണ് ഇവയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ये à¤à¥€ पà¥�ें- 'ഈ ആരോപണം അന്യായം'; ചൈനീസ് റാപിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതെന്ന ഇന്ത്യന്‍ വാദത്തെ തള്ളി ചൈന
ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന വിഭാഗം(എന്‍.എച്ച്.എസ്) മേധാവിക്ക് ഇത് കാണിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും ഡോക്ടര്‍മാര്‍ക്ക് ഇവയുടെ പ്രവര്‍ത്തനവുമായി മുന്‍ പരിചയമില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഏപ്രില്‍ നാലിനാണ് യു.കെയിലേക്ക് ചൈനയില്‍ നിന്നും 300 വെന്റിലേറ്ററുകള്‍ എത്തിയത്.
ഇതിന് പിന്നാലെ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ഒരു സംഘം ഡോക്ടര്‍മാര്‍ തന്നെ ചൈനീസ് വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുകയായിരുന്നു. ചൈനയില്‍ നിന്നെത്തിയ 300ല്‍ 250 വെന്റിലേറ്ററുകളെക്കുറിച്ചായിരുന്നു ആശങ്ക. ചൈനയിലെ പ്രധാന വെന്റിലേറ്റര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ബീജിംങ് എയോന്‍മ്ഡ് കോ ലിമിറ്റഡ് എന്ന കമ്പനി നിര്‍മ്മിച്ച വെന്റിലേറ്ററുകളാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.
ഇത്തരം വെന്റിലേറ്ററുകള്‍ ഉപയോഗിച്ചാല്‍ രോഗികള്‍ക്ക് കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാമെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് ഏപ്രില്‍ 13ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് എന്‍.ബി.സി റിപ്പോര്‍ട്ട്. യൂറോപില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. 26500ലേറെ ബ്രിട്ടീഷുകാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മരണത്തില്‍ യൂറോപില്‍ ഇറ്റലി മാത്രമാണ് ബ്രിട്ടന് മുന്നിലുള്ളത്.
Adjust Story Font
16

